മാര്‍ ക്രിസോസ്റ്റത്തിന്റെ സ്വീകരണത്തിന് മോഡി വരുമോ? ഉറ്റുനോക്കുന്നതാരൊക്കെ?
തിരുവനന്തപുരം: (www.kvartha.com 07.03.2018) ബിഷപ്പ് മാര്‍ ക്രിസോസ്റ്റത്തിന് പത്മാപുരസ്‌കാരം ലഭിച്ചതിനു നല്‍കുന്ന സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തേക്കും. ഇതു സംബന്ധിച്ച സൂചനകള്‍ ശക്തമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മാര്‍ ക്രിസോസ്റ്റത്തിന്റെ സ്വീകരണത്തിന് പ്രധാനമന്ത്രി എത്തിയാല്‍ അതിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്.
ത്രിപുര പിടിച്ച ആവേശത്തില്‍ ഇടതു കോട്ടയായ കേരളത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്ന ബിജെപിക്ക് സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ സമുദായങ്ങളിലൊന്നായ ക്രൈസ്തവരിലേക്കുള്ള ഒരു പാലമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഇത്തവണ പത്മശ്രീ പുരസ്‌കാരമാണ് മാര്‍ ക്രിസോസ്റ്റത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അദ്ദേഹത്തിന് തലസ്ഥാനത്തെ പൗരാവലിയുടെ പേരില്‍ വന്‍ സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിവിധ സാമൂഹിക, മത നേതാക്കളും ഈ സ്വീകരണത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായിട്ടില്ല. അതുറപ്പാക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം നേരിട്ടാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ മാത്രം വിജയിക്കാനായ ബിജെപിക്ക് ചെങ്ങന്നൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഒഴിവിലേക്കു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയെത്തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. ആദ്യം എതിര്‍ത്ത ശ്രീധരന്‍ പിള്ള അനുകൂലമായ നിലപാടിലാണ് ഇപ്പോള്‍.
ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ കേരളത്തിലെ ബിജെപി സംസ്ഥാന സമിതിയെ പിരിച്ചുവിടും എന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് മാര്‍ ക്രിസോസ്റ്റത്തിന്റെ സ്വീകരണത്തിന് പ്രധാനമന്ത്രിയെ എത്തിക്കാനുള്ള നീക്കം. മോഡിയുടെ ഈ വരവ് നടന്നാല്‍ അത് ബിജെപിക്കും ക്രൈസ്തവ സഭയ്ക്കും ഇടയില്‍ ഒരു പാലമായി മാറിയേക്കും എന്ന ആശങ്ക സംസ്ഥാന കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Modi to attend Mar Chrisostem's farewell programme? Thiruvananthapuram, News, Politics, Religion, Prime Minister, Narendra Modi, BJP, Report, Election, Kerala.

Powered by Info News For You

Comments
Post a Comment