ശുഐബ് വധം സി ബി ഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാരിന് ആശ്വാസം

കൊച്ചി: (www.kvartha.com 14.03.2018) കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഐബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണു നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈമാസം 23ന് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

മട്ടന്നൂര്‍ എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണു ശുഐബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് ബി. കമാല്‍ പാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വന്‍ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Shuhaib murder: HC Division Bench stays CBI probe, Kochi, News, Trending, High Court of Kerala, CBI, Probe, Appeal, Parents, Politics, Kerala.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഐബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാറിനായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.

രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ 'ബ്രെയിന്‍ വാഷ്' ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദേശിക്കുന്ന പക്ഷം കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പോലീ​സ്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി പു​രോ​ഗ​മി​ക്കു​​ന്ന​തി​നി​ടെ സം​ഭ​വം ന​ട​ന്ന്​ 22ാം ദി​വ​സം​ത​ന്നെ​ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ചി​​​​െൻറ ന​ട​പ​ടി അ​നു​ചി​ത​മാ​ണെ​ന്ന​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സർക്കാർ​ ഹ​ര​ജി നൽകിയത്. അ​ന്വേ​ഷ​ണ​ത്തി​ൽ പോലീ​സി​​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്​​ച​യി​ല്ലെ​ന്ന്​ സർക്കാർ വാദിച്ചു. പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും 11 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. വാ​ഹ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും പി​ടി​​ച്ചെ​ടു​ത്തു. അ​ന്വേ​ഷ​ണം സി.​ബി.​െ​എ​ക്ക്​ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശുഐബി​​​​െൻറ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ന്‍ പോ​ലും സ​ര്‍ക്കാ​റി​ന് അ​വ​സ​രം ന​ല്‍കി​യി​ല്ല. ഹ​ര​ജി​ക്കാ​രു​െ​ട വാ​ദം മാ​ത്ര​മാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പ​ത്ര​വാ​ർ​ത്ത​ക​ളും എ​ഫ്.​െ​എ.​ആ​റും മാ​ത്രം വാ​യി​ച്ചാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കൊ​ല ന​ട​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ത​ന്നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 12ന് ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ 18നു​ത​ന്നെ​ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 27ന് ​അ​ഷ്‌​ക​ര്‍ എ​ന്ന പ്ര​തി​യേ​യും മാ​ര്‍ച്ച് അ​ഞ്ചി​ന് ബൈ​ജു എ​ന്ന പ്ര​തി​യേ​യും അ​റ​സ്​​റ്റ്​ ചെ​യ്ത​പ്പോ​ള്‍ മാ​ത്ര​മാ​ണ് ആ​യു​ധ​ങ്ങ​ളെ​ക്കു​റി​ച്ച തു​മ്പ് ല​ഭി​ച്ച​ത്. കേ​സ് ഡ​യ​റി​യി​ല്‍ കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​യി​രു​ന്നു.

എ​ന്നാ​ൽ, കേ​സ് ഡ​യ​റി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ കേ​സ് ഡ​യ​റി സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ത​യാ​റാ​ണ് എന്നും ഹരജിയിൽ വാദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shuhaib murder: HC Division Bench stays CBI probe, Kochi, News, Trending, High Court of Kerala, CBI, Probe, Appeal, Parents, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?