ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം തടയണം
കാസര്‍കോട് (www.evisionnews.co): ആശ്രിത നിയമനത്തിനും തസ്തികമാറ്റ നിയമനത്തിനും മറ്റും നീക്കിവെച്ച ഒഴിവുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഒഴിവുകളും 27ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം ആശ്രിത നിയമനം കാത്തുകഴിയുന്ന 200ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണെന്നും ഇതിനായി നീക്കിവെച്ച ഒഴിവുകളില്‍ ആവിഭാഗത്തിന് തന്നെ നിയമനം നല്‍കണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.പി കുഞ്ഞിമൊയ്തീന്‍ ആവശ്യപ്പെട്ടു. 2013 മുതലുള്ള ആശ്രിത നിയമനം ക്രമപ്രകാരം നടത്തിയ ശേഷം മാത്രമെ പി.എസ്.സിക്ക് നല്‍കാവൂ എന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കംനടക്കുന്നത്. ഇത്തരക്കാരുടെ അപേക്ഷകള്‍ പരിഗണിച്ച് ഉടന്‍ ഇവര്‍ക്ക് നിയമനം നല്‍കണമെന്നും ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment