അതും കിട്ടിയില്ല! കാസര്‍കോട്ട് എഫ് എം റേഡിയോ നിലയം അനുവദിക്കാനാകില്ല, കണ്ണൂരിലേത് ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; മറുപടി എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ നല്‍കിയ നിവേദനത്തിന്
കാസര്‍കോട്: (www.kasargodvartha.com 08.03.2018) കാസര്‍കോട്ട് എഫ് എം റേഡിയോ നിലയം നിര്‍മിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. കാസര്‍കോട്ട് എഫ് എം തുടങ്ങണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് എന്‍.എ നെല്ലിക്കുന്ന് മന്ത്രിക്ക് നിവേദനം നല്‍കിയത്. ഫെബ്രുവരി 12നാണ് മറുപടി അയച്ചിരിക്കുന്നത്. പ്രസാര്‍ ഭാരതിയുടെ പേരിലാണ് മന്ത്രി മറുപടിക്കത്ത് നല്‍കിയിട്ടുള്ളത്.
കണ്ണൂരില്‍ ഇപ്പോള്‍ ആറ് കിലോ വാട്‌സ് ശേഷിയുള്ള എഫ്എം നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. 12-ാം പദ്ധതിയില്‍ ആറ് കിലോ വാട്‌സ് കണ്ണൂര്‍ നിലയം 10 കിലോ വാട്‌സായി ഉയര്‍ത്തുമെന്നും ഇതുവഴി കാസര്‍കോടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കണ്ണൂര്‍ റേഡിയോ പ്രക്ഷേപണം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനുവേണ്ടുന്ന ട്രാന്‍സ്മിറ്റര്‍ ഡല്‍ഹിയില്‍ എത്തുന്ന മുറയ്ക്ക് കണ്ണൂരിലേക്ക് നല്‍കുമെന്നും മന്ത്രാലയത്തിനു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി രവീന്ദര്‍ യാദവ് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഇന്‍സ്റ്റാളേഷനും ടെസ്റ്റിംഗും കമ്മീഷനും 2018 ജൂണില്‍ തന്നെ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ ഓള്‍ ഇന്ത്യ റേഡിയോ കോഴിക്കോട് (100 Kw MW, 684 Khz) നിലയത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് കാസര്‍കോട്ടും സംപ്രേഷണം ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് മെഗാ ഹേഡ്‌സ് റേഡിയോ റിലേ സ്‌റ്റേഷന്‍ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പത്ത് കിലോ മീറ്റര്‍ പരിധിയുണ്ടെന്നും ഇത് വിപുലീകരിച്ച് കാസര്‍കോട് എഫ് എം സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സാധ്യമാകൂ എന്നും കത്തില്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് ജില്ലയില്‍ നിലവില്‍ സ്വകാര്യ എഫ്എം സ്റ്റേഷനുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. കാഞ്ഞങ്ങാട്ട് മൂന്ന് സ്വകാര്യ എഫ്എം റേഡിയോ സ്‌റ്റേഷന് പ്രൊപോസല്‍ നിലവിലുണ്ട്. ഇതിന്റെ ലേലം നടക്കുന്ന മുറയ്ക്ക് എഫ്എം റേഡിയോ നല്‍കുമെന്നും കത്തില്‍ പറയുന്നു. കാസര്‍കോട്ട് പ്രസാര്‍ ഭാരതിയുടെ പേരില്‍ എഫ്എം സ്റ്റേഷന്‍ ഉണ്ടാക്കാന്‍ പദ്ധതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് 39 റേഡിയോ സ്‌റ്റേഷനുകളുണ്ട്. ദൂരദര്‍ശന്റെ ഡി.ടി.എച്ച് വഴി ഇവ ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ഇന്റര്‍നെറ്റ് വഴി http://ift.tt/17ySnpd എന്ന വെബ്‌സൈറ്റ് വഴിയും 17 റേഡിയോ ചാനലുകള്‍ നല്‍കുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MLA, N.A.Nellikunnu, Top-Headlines, No F.M Station for Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment