കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ക്ക് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ നിയമവിരുദ്ധമായി അംഗീകാരം നല്‍കിയതായി ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍
കാസര്‍കോട്: (www.kasargodvartha.com 25.03.2018) കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ക്ക് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ നിയമവിരുദ്ധമായി അംഗീകാരം നല്‍കിയതായുള്ള ആരോപണം അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ റൂള്‍ പ്രകാരമോ അനുമതി വാങ്ങാതെ 50,000 രൂപയുടെ മുകളിലുള്ള പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനവും, ഈ പ്രവൃത്തികളെക്കുറിച്ച് കെ കുഞ്ഞിരാമന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2011 മുതല്‍ 2018 വരെയായി 44 പ്രവൃത്തികള്‍ നടന്നു. ഈ പ്രവൃത്തികളെല്ലാം ടെന്‍ഡര്‍ നടപടികളിലുടെയാണ് നടന്നതെങ്കിലും അംഗീകാരം വാങ്ങിയിരുന്നില്ലെന്നാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എ നല്‍കിയ സബ്മിഷന്‍. 2010- 11 മുതല്‍ 2015- 16 വരെ നടത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രോജക്ടുകളുടെ വാല്യുവേഷന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വരുമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ വര്‍ഷങ്ങളായി നടത്തിയ പ്രവൃത്തികള്‍ക്കെല്ലാം തനത് ഫണ്ടില്‍നിന്ന് തുക വകയിരുത്താനാണ് കൗണ്‍സില്‍ തീരുമാനിച്ചത്.
ഇതിനെതിരെ കൗണ്‍സിലില്‍ ആരും രംഗത്തെത്തിയില്ല. അതേസമയം ഇത് ക്രമവിരുദ്ധമാണെന്നും അന്വേഷണം വന്നാല്‍ കുടുങ്ങുമെന്നും പിഎ ടു സെക്രട്ടറി അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. പണം അനുവദിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ വന്നപ്പോള്‍ മാത്രമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും ഇതേക്കുറിച്ച് അറിയുന്നത്. ചില ഉദ്യോഗസ്ഥര്‍ ഈ പ്രവൃത്തികളുടെ ബില്ലില്‍ ഒപ്പിടാനാവില്ലെന്നും അറിയിച്ചിരുന്നതായി ആരോപണമുണ്ട്.
Keywords: Kasaragod, Kerala, news, Kasaragod-Municipality, Minister, Top-Headlines, Kunhiraman MLA's Sub mission against Kasaragod Municipality
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment