റിയാസ് മൗലവി വധം: ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന് വിചാരണ തുടങ്ങുന്നതിന് ഹൈക്കോടതി സ്റ്റേ


കാസര്‍കോട് (www.evisionnews.co): പഴയചൂരി പള്ളി ഇമാം മുഹമ്മദ് റിയാസ് മൗലവിയെ താമസസ്ഥലത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇതേതുടര്‍ന്ന് മാര്‍ച്ച് കാസര്‍കോട് ജില്ലാ കോടതിയില്‍ അഞ്ചിന് തുടങ്ങാനിരുന്ന കേസിന്റെ വിചാരണ കോടതി സ്റ്റേ ചെയ്തു.
യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം.ഇ സെയ്ദ ജില്ലാ സെഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?