ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമണം അവസാനിപ്പിക്കണം: സംയുക്ത മുസ്ലിം ജമാഅത്ത്


കാസര്‍കോട് (www.evisionnews.co): മീപ്പുഗിരി മസ്ജിദില്‍ അതിക്രമിച്ച് കയറി കൊടികളും ഫ്‌ളക്‌സുകളും നശിപ്പിച്ച് കലാപം നടത്താന്‍ ശ്രമിച്ചവവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിശദവും കൃത്യവുമായ അന്വേഷണം നടത്തണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു.

റിയാസ് മൗലവി വധത്തിന് ഒരാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സംഘീ സംരക്ഷണത്തില്‍ കഴിയുന്ന കൊലക്കേസ് പ്രതിയടക്കമുള്ളവര്‍ മസ്ജിദ് ആക്രമിക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തത് റിയാസ് മൗലവി വധത്തിലൂടെ ലക്ഷ്യമിട്ട കലാപം മുസ്ലിം സമൂഹത്തിന്റ വിവേക പൂര്‍ണമായ പ്രതികരണംമൂലം നടക്കാതെ പോയതിലുള്ള വിഷമം മറച്ചുവെച്ച് പുതിയ കലാപം സൃഷ്ടിക്കാനാണ് തൊട്ടടുത്തുള്ള മറ്റൊരു മസ്ജിദ് അക്രമിക്കാന്‍ സംഘ്പരിവാര്‍ നേതൃത്വം പദ്ധതി ആസൂത്രണം ചെയ്തത്.

പ്രതികളെ പിടികൂടി നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം സംഘികള്‍ക്ക് കലാപത്തിന് വഴിയൊരുക്കുന്ന വിധത്തിലാണ് ജില്ല പോലീസ് ആസ്ഥാനത്തിന് സമീപം

കൊലക്കേസ് പ്രതിയടക്കം പങ്കാളിയായ ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി നേരിട്ടും ഗൂഢാലോചനയിലും പങ്കാളിയായ സകലരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?