ഒടുവില്‍ തീരുമാനമായി; ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തു തന്നെ നടക്കും

തിരുവനന്തപുരം: (www.kvartha.com 22.03.2018) ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തു തന്നെ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബര്‍ ഒന്നിനാണ് മത്സരം. കൊച്ചിയിൽ മത്സരം നടത്തുന്നത് വിവാദമായതിനെ തുടർന്ന് കായികമന്ത്രി എ.സി മൊയ്തീനുമായി കെ.സി.എ ഭാരവാഹികൾ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനമെടുത്തത്.

മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മത്സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Kerala Cricket Association agrees to host Windies ODI in Thiruvananthapuram, Thiruvananthapuram, News, Trending, Controversy, Conference, Kochi, Media, Criticism, Sachin Tendulker, Cricket, Sports

പ്രശ്നത്തിൽ സർക്കാർ ഇടപെടുകയും തിരുവനന്തപുരത്തേക്ക് മാറ്റാൻ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കാലങ്ങളായി കെ.എസി.എ ഉയർത്തുന്ന വാദത്തിനാണ് സർക്കാർ ഇതോടെ പച്ചക്കൊടി കാട്ടിയത്. വിഷയത്തിൽ സച്ചിൻ ടെണ്ടുൽക്കറും ശശി തരൂരും സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ജയേഷ് പറഞ്ഞു.

ക്രിക്കറ്റ് നടത്തരുതെന്ന് വാദിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ ഈ വാദം ഉയർത്തുന്നത് കേരളാ ബ്ലാസ്റ്റേഴ്സ് ഉടമയായതു കൊണ്ടാണെന്നും അദ്ദേഹത്തിന് വിക്കറ്റ് തയ്യാറാക്കാൻ അറിയില്ലെന്നും ജയേഷ് പറഞ്ഞു. വിക്കറ്റ് പൊളിക്കുക എന്ന് പറഞ്ഞാൽ ഒരു കെട്ടിടം പൊളിക്കുന്നത് പോലെയല്ല. ഇവിടെ മൊത്തം പൊളിച്ച് മാറ്റുന്നില്ല. മുംബൈയിലെ ഡി.വെ പാട്ടിൽ സ്റ്റേഡിയം സച്ചിനറിയും. അവിടെ ക്രിക്കറ്റും ഫുട്ബാളും നടക്കുന്നുണ്ട്.

കൊച്ചിയിലെ വേദി നഷ്ടപ്പെടുമെന്ന് പരിഭവം ഞങ്ങൾക്ക് ഉണ്ട്. ഞങ്ങൾ 1996 മുതൽ ഉണ്ടാക്കിയ വിക്കറ്റ് ഇത്തരത്തിലാക്കി. ഐ.എസ്.എൽ നടത്തുന്ന റിലയൻസ് വിചാരിച്ചാൽ സ്വന്തമായി എത്രയോ സ്റ്റേഡിയങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Cricket Association agrees to host Windies ODI in Thiruvananthapuram, Thiruvananthapuram, News, Trending, Controversy, Conference, Kochi, Media, Criticism, Sachin Tendulker, Cricket, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?