കാസര്‍കോട് ജില്ലാ ഫുജൈറ കെഎംസിസി കുടുംബ സംഗമം ആവേശമായി
ഫുജൈറ (www.evisionnews.co): കാസര്‍കോട് ജില്ലാ ഫുജൈറ കെ.എം.സി.സി മദ്ഹബ് പാര്‍ക്കില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മിഠായി പിറക്കല്‍ കസേരക്കളി, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം ആലംപാടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അബുബക്കര്‍ സി.കെ ഉദ്ഘടനം ചെയ്തു. സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. നസീര്‍ ചന്തേര, അയൂബ് കല്ലങ്കൈ, മഹ്മൂദ് ചെമ്മനാട്, ഉനൈസ് ചന്തേര, മുസ്തഫ ചന്തേര, ഷബീര്‍ അര്‍ജാല്‍, അഹമ്മദ് മൊഗ്രാല്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment