മികച്ച മനഃശാസ്ത്രജ്ഞനുള്ള കാള്‍ റോജേഴ്‌സ് പുരസ്‌ക്കാരം ഡോ. ബി. ജയരാജിന്
കൊല്ലം: (www.kvartha.com 03.03.2018) മികച്ച മനഃശാസ്ത്രജ്ഞനുള്ള 2017-ലെ കാള്‍ റോജേഴ്‌സ് പുരസ്‌ക്കാരം ഡോ. ബി. ജയരാജിന്. പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയുമാണ് പുരസ്‌ക്കാരം. മനഃശാസ്ത്ര അധ്യാപകരുടേയും പരിശീലകരുടേയും സംഘടനയായ കൗണ്‍സിലേഴ്‌സ് ഫോറം നല്‍കുന്ന അവാര്‍ഡാണിത്. അടുത്ത മാസം കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കൗണ്‍സിലേഴ്‌സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്ത മനശാസ്ത്രജ്ഞനും തിരുവനന്തപുരം എം.ജി കോളേജിലെ അസി. പ്രൊഫസറുമായ ഡോ.ജി ജയരാജ് കൊല്ലം കുരീപ്പുഴ സ്വദേശിയാണ്. ജനകീയ മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം ഇരുപത് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രതിഫലേച്ഛയില്ലാതെ മനോരോഗ ചികിത്സ നടത്തുന്ന അദ്ദേഹം നിരവധി ആനുകാലികങ്ങളില്‍ മനഃശാസ്ത്ര സംബന്ധിയായ പംക്തികള്‍ കൈകാര്യം ചെയ്യുന്നു. ഭാര്യ പ്രിയലക്ഷ്മി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കൗണ്‍സിലേഴ്‌സ് ഫോറം. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മാനസികാരോഗ്യ പരിപാടികള്‍, പഠനവൈകല്യ പരിഹാര പരിശീലനങ്ങള്‍, ഫാമിലി കൗണ്‍സിലിംഗ്, വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ്, വയോജന പരിപാലന പരിപാടികള്‍, ജയില്‍ കൗണ്‍സിലിംഗ് മുതലായവ ഫോറത്തന്റെ മുഖ്യ പ്രവര്‍ത്തനങ്ങളാണ് മൈന്‍ഡ് സ്‌കാന്‍സ് ആന്റ് സൈക്കോളജിക്കല്‍ സര്‍വ്വീസസ് ഹരിപ്പാട്, ഇന്‍സൈറ്റ് കായംകുളം, സ്പര്‍ശം - കരുനാഗപ്പള്ളി എന്നിവ കൗണ്‍സിലേഴ്‌സ് ഫോറത്തിന്റെ സംരംഭങ്ങളാണ്.
ഫോറം ഭാരവാഹികളായ ഡോ. വര്‍ഗ്ഗീസ് തോമസ് (പ്രസിഡന്റ്) എ. മോഹന്‍രാജ് (സെക്രട്ടറി), ബിന്ദു ശര്‍മ്മ (ട്രഷറര്‍), എ.ആര്‍. ഉണ്ണിക്കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), എം. കര്‍മ്മ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് തിരഞ്ഞെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Award, Best Psychologist Award for Dr. B. Jayaraj
< !- START disable copy paste -->Keywords: Kerala, News, Kollam, Award, Best Psychologist Award for Dr. B. Jayaraj
Powered by Info News For You

Comments
Post a Comment