തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബജറ്റ്: കൃഷി- ജല- മണ്ണ് സംരക്ഷണത്തിന് ബൃഹത് പദ്ധതി

തൃക്കരിപ്പൂര്‍ (www.evisionnews.co): കൃഷി, മണ്ണ്, ജലസംരക്ഷണം, ജൈവ വൈവിധ്യ പരിപാലനം, മാലിന്യ സംസ്‌കരണം എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് 2018- 19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് എന്‍. സുകുമാരന്‍ അവതരിപ്പിച്ചു. 20,49,08,352 രൂപ വരവും 19,17,59,751 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കും. തണ്ണീര്‍ തടങ്ങള്‍ നീര്‍ച്ചാലുകള്‍, കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ എന്നിവ നവീകരിച്ച് സംരക്ഷിക്കും. നെല്‍കൃഷിക്ക് കൂലി ചെലവ് കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കും. ഉല്‍പ്പാദനസ് ക്ഷമതയില്ലാത്ത തെങ്ങുകള്‍ മുറിച്ചുമാറ്റി തെങ്ങിന്‍തൈ വെച്ചുപിടിപ്പിക്കുന്നതിനു ധനസഹായം നല്‍കും. സമഗ്രപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് നടപടി ഉണ്ടാകും. പാടശേഖര സമിതി മുഖേന കര്‍ഷകരില്‍ നിന്നും നടന്‍ നെല്ലുവാങ്ങി അരിക്കടകള്‍ വഴി കുത്തരി വിതരണത്തിന് പദ്ധതി രൂപീകരിക്കും. കുടുബശ്രീ ജെഎല്‍ജി പുരുഷ സ്വയംസഹായ സംഘങ്ങള്‍ മുഖേന തരിശുപാടങ്ങള്‍ ചതുപ്പുനിലങ്ങളിലും സംഘകൃഷി നടത്താന്‍ പദ്ധതി രൂപീകരിക്കും.
 
കുടുബങ്ങള്‍ക്കായി അടുക്കള തോട്ടം പദ്ധതി നടപ്പിലാക്കും. സ്‌കൂളുകളില്‍ എസ്എസ്എ പിടിഎ എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കാന്‍ പ്രോത്സാഹനം നല്‍കും. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മിച്ച ലാബ് സൗകര്യം ഒരുക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ അതിജീവനം ജില്ലാ പഞ്ചായത്തിന്റെ കാന്‍കാസ് എന്നീ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതിയുടെ സഹകരണത്തോടെ ബോധവല്‍ക്കരണവും തുടര്‍ പ്രവര്‍ത്തനവും സംഘടിപ്പിക്കും. കയര്‍ ഭൂവസ്ത്രം വഴി തോട് സംരക്ഷണം നല്‍കും. രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിന് ചുറ്റുമതില്‍ നിര്‍മാണത്തിന് പദ്ധതി തയാറാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ ബാവ, എ.ജി സറീന, കെ. റീത്ത അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, പി.പി കുഞ്ഞികൃഷ്ണന്‍, പി. കുഞ്ഞമ്പു നായര്‍, കെ. വിനോദ്, പി. തമ്പാന്‍ നായര്‍, കെ.കെ നളിനി, കെ.വി തഹ്സീറ, എം.കെ സക്കീന, എം.വി അനിത, എം. ഷഹര്‍ബാന്‍, കെ.കെ അമീര്‍, കെ.പി ഫാത്തിമ, എം. സൗദ, എം.വി അനിത, ലളിത, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?