കാനോന്‍ നിയമത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്ന് ഹൈക്കോടതി, കര്‍ദിനാള്‍ രാജാവല്ലെന്നും വിമര്‍ശനം

കൊച്ചി: (www.kvartha.com 06.03.2018) കാനോന്‍ നിയമത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്നും കര്‍ദിനാള്‍ രാജാവല്ലെന്നും ഹൈക്കോടതി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള ഭൂമിയിടപാട് കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരും നിയമത്തിനു മുകളിലല്ലെന്നും അതിരൂപതയുടെ സ്വത്തുവകകള്‍ സ്വന്തം ഇഷ്ടപ്രകാരം കര്‍ദിനാളിനു കൈകാര്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 News, Kochi, Kerala, High Court, Crime Branch, Investigates, Police, Magistrate Unnikrishnan suicide case;High court ordered to crime branch investigation continue


ഭൂമിയിടപാട് കേസില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് പുറമെ പോലീസിന്റെ സമാന്തര അന്വേഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ആഞ്ഞടിച്ചത്. അതേസമയം തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നതായി കര്‍ദിനാള്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. തനിക്കെതിരെ കോടതിയെ സമീപിച്ചതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്. ഇത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് കര്‍ദിനാളിന്റെ നിലപാട്.

Keywords: Kerala, Kochi, News, King, High Court, Religion, Law, HC Criticize Canon law 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?