മാനഹാനി: 'ഒരു രൂപ' നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി എം.പിക്കെതിരെ പ്രകാശ് രാജ്
ബംഗളൂരു (www.evisionnews.co): വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എംപിക്കെതിരെ നടന്‍ പ്രകാശ് രാജ് മാനനഷ്ടത്തിന് കേസ് നല്‍കി. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയ്‌ക്കെതിരെ പ്രകാശ് രാജ് കേസ് കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി 'ഒരു രൂപ'യാണ് പരാതിയില്‍ പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രകാശ് രാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബിജെപി എംപി നേരത്തെ, സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. 'പ്രകാശ് രാജിന്റെ കുടുംബപരമായ കാര്യങ്ങളും മരണപ്പെട്ട മകനെ പരാമര്‍ശിച്ചും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിരുന്നു. 'മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണോ താങ്കള്‍, ഒരു ഡാന്‍സറുടെ പിറകെ ഭാര്യ പോയതില്‍ ദുഖിതനാണോ, മോദിയോടും യോഗിയോടും സംസാരിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്ക് ഉളളത്', ഇതായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം. വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment