റിയാസ് മൗലവി അനുസ്മരണം ചൊവ്വാഴ്ച; ഗുജറാത്ത് മുന്‍ ഡി.ജി.പി പങ്കെടുക്കും
കാസര്‍കോട്: (www.kasargodvartha.com 19.03.2018) പഴയചൂരി മുഹ്യുദ്ദീന്‍ മദ്രസാധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തിന് ഒരാണ്ട് തികയുന്ന വേളയില്‍ ചൂരി മഹല്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ചൂരി ജംഗ്ഷനില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ആര്‍.ബി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. റിയാസ് മൗലവി കൊലപാതക കേസില്‍ കോടതി നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നും കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നതു തന്നെയാണ് അഭിപ്രായമെന്നും ചൂരി മഹല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. എ ഷുക്കൂര്‍, സി.എ മുഹമ്മദലി, ഹാരിസ് ചൂരി, സത്താര്‍ കറന്തക്കാട്, മഹ് മൂദ് ഒടേക്കാട്, സി.എച്ച് അബ്ദുല്ല കുഞ്ഞി, മുഹമ്മദ് ഫുജൈറ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Murder-case, Choori, Remembrance, Riyas Moulavi Remembrance program on Tuesday
< !- START disable copy paste -->Keywords: Kasaragod, Kerala, news, Murder, Murder-case, Choori, Remembrance, Riyas Moulavi Remembrance program on Tuesday
Powered by Info News For You

Comments
Post a Comment