മാനസിക രോഗിയായ മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു

പെരിന്തല്‍മണ്ണ:  (www.kasargodvartha.com 24.03.2018) മാനസിക രോഗിയായ മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു. ആനമങ്ങാട് മണലായ സെന്ററില്‍ പൂക്കാട്ടുതൊടി ഹംസയുടെ ഭാര്യ നഫീസ (55) ആണ് മരിച്ചത്. ഇളയ മകന്‍ നൗഷാദിനെ (35) പെരിന്തല്‍മണ്ണ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 9.45ഓടെ മണലായയില്‍ ഇവരുടെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം.

ശനിയാഴ്ച രാവിലെ വീടിന് സമീപം കുഴിയെടുക്കുന്നതിനെ ചൊല്ലി ഉമ്മയും മകനും തമ്മിലുണ്ടായ സംസാരത്തിനിടെ പ്രകോപിതനായ നൗഷാദ് കത്തിയുമായെത്തി വെട്ടുകയായിരുന്നുവെന്ന് പറയുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ നഫീസയെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസിക രോഗത്തിന് ചികിത്സയിലുള്ള നൗഷാദിന് കുറച്ചുകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ നേരത്തെ വിവാഹബന്ധം ഉപേക്ഷിച്ചിരുന്നു. നൗഷാദ് ആനമങ്ങാട്ടെ ഓട്ടോ ഡ്രൈവറാണ്. സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങിയ നൗഷാദിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Kerala, Top-Headlines, Malappuram, Murder, son, Death, Perinthalmanna, Mother, Son hacks mother into death at Perinthalmanna


പെരിന്തല്‍മണ്ണ എസ്‌ഐ ടി എസ് ബിനുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മറ്റു മക്കള്‍: ത്വല്‍ഹത്ത് (സൗദി), മുഹമ്മദ് നിഷാദ് (മലേഷ്യ), ഷമീറ. മരുമക്കള്‍: സൈതലവി, നാജിയ. മൃതദേഹം ഞായറാഴ്ച രാവിലെ ഏഴിന് മണലായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kerala, Top-Headlines, Malappuram, Murder, son, Death, Perinthalmanna, Mother, Son hacks mother into death at Perinthalmanna



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?