കാട്ടുപന്നിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു

വെള്ളരിക്കുണ്ട്:  (www.kasargodvartha.com 21.03.2018) കാട്ടുപന്നിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച വെള്ളരിക്കുണ്ട് അനമഞ്ഞാലിലെ ജോസിന്റെ (58) മൃതദേഹവുമായാണ് കര്‍ഷകര്‍ പ്രകടനമായി താലൂക്ക് ഓഫീസിലേക്കെത്തി ഉപരോധം സംഘടിപ്പിച്ചത്.

നിരന്തരമായുണ്ടാകുന്ന വന്യമൃഗങ്ങളുടെ അക്രമണത്തിനെതിരെ ബന്ധപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞ് വന്‍ പോലീസ് സന്നാഹമാവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ നേതൃത്വത്തിലായിരുന്നു സമരപരിപാടി. വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷിക വിളകള്‍ നശിക്കുന്നതായും ഒരു തരത്തിലുള്ള നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് പരാതി. നിരവധി പേര്‍ക്കാണ് അടുത്തിടെ വന്യമൃഗങ്ങളുടെ ആക്രമത്തില്‍ പരിക്കേറ്റത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vellarikundu, Death, Attack, Top-Headlines, Jose's death; Farmers protested in front of Taluk Office
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?