കാലിത്തീറ്റ കുംഭകോണം; നാലാമത്തെ കേസിലും ലാലുപ്രസാദ് കുറ്റക്കാരന്‍

റാഞ്ചി: (www.kvartha.com 19.03.2018) കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേസമയം മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ലാലുവിനുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

ജാര്‍ഖണ്ഡിലെ ഡുംക ജില്ലയിലെ ട്രഷറിയില്‍ നിന്ന് 1995- 96ല്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് 3.3 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി ഇപ്പോള്‍ ലാലുവിന് ശിക്ഷ വിധിച്ചത്. ലാലു പ്രസാദ് യാദവും ജഗന്നാഥ് മിശ്രയും മറ്റ് മുപ്പതുപേരുമാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

Fourth fodder scam case: Lalu Prasad convicted, Jagannath Mishra acquitted, Bihar, News, Politics, Trending, Jail, Corruption, Hospital, Treatment, National.

ഇനി റാഞ്ചിയിലും പാട്‌നയിലുമായി രണ്ട് കേസുകളില്‍ കൂടി വിധി വരാനുണ്ട്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ, കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് കേസിന് ആധാരമായ അഴിമതി.

കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ 2013ല്‍ ലാലുവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. രണ്ടാമത്തെ കേസില്‍ ഈ വര്‍ഷം ജനുവരി അഞ്ചിന് മൂന്നര വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടി. മൂന്നാമത്തെ കേസില്‍ ജനുവരി 24ന് ലാലുവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഇപ്പോള്‍ തന്നെ പതിമൂന്നര വര്‍ഷത്തെ ശിക്ഷ ലാലുവിന് ലഭിച്ചിട്ടുണ്ട്.

റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലില്‍ കഴിയുന്ന ലാലുവിനെ അനാരോഗ്യത്തെ തുടര്‍ന്ന് ശനിയാഴ്ച രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. വിധി കേള്‍ക്കാനായി ആശുപത്രിയില്‍ നിന്ന് ലാലുവിനെ കോടതിയില്‍ എത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fourth fodder scam case: Lalu Prasad convicted, Jagannath Mishra acquitted, Bihar, News, Politics, Trending, Jail, Corruption, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?