സതീശന് പാച്ചേനിയുടെ വീടിനു സമീപത്തെ വായനശാല ആക്രമിച്ചു; കരി ഓയില്‍ ഒഴിച്ചു
തളിപ്പറമ്പ : (www.kvartha.com 04.03.2018) കണ്ണൂരിലെ പാച്ചേനി പ്രിയദര്‍ശിനി വായനശാലയ്ക്കുനേരെ വീണ്ടും അക്രമം. ശനിയാഴ്ച രാത്രി വായനശാലയുടെ ചുമരുകള്‍ മുഴുവന്‍ കരി ഓയില്‍ ഉപയോഗിച്ച് വികൃതമാക്കി. കെട്ടിടത്തിന്റെ ചുവരില്‍ കരി ഓയില്‍ ഉപയോഗിച്ച് എഴുതുകയും വരാന്തയില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.
നിരവധി തവണ ആക്രമിക്കപ്പെട്ട ഈ വായനശാല നിര്മ്മാണത്തിലിരിക്കുന്പോള് കട്ടിലയും ജനലും എടുത്തുകൊണ്ടുപോയി നിര്‍മാണത്തിന് തടസമുണ്ടാക്കിയിരുന്നു. പിന്നീട് 10 തവണ കെട്ടിടത്തിന്റെ വാതില്‍, ജനല്‍, കസേരകള്‍ എന്നിവ തകര്‍ത്തു.
ബള്‍ബുകള്‍ എറിഞ്ഞു തകര്‍ക്കല്‍ എന്നിവയും ഉണ്ടായി. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കൊടിമരം മൂന്നു തവണ നശിപ്പിച്ചു. വാഹനത്തില്‍ കെട്ടിവലിച്ചാണ് കൊടിമരം നശിപ്പിച്ചത്.
2009 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ തറവാട് വീട്ടിന് സമീപത്താണ് അക്രമിക്കപ്പെട്ട വായനശാല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പി.ജയരാജനെതിരെ സമാധാനയോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിക്കെതിരെ സിപിഎം പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമാണ് അക്രമമെന്ന് സംശയിക്കുന്നു.

Keywords: Vayanasala attacked and to serve black oil in Kannur, Kannur, Politics, Attack, Crime, Criminal Case, News, Local-News, Oommen Chandy, Inauguration, Congress, Kerala.
Powered by Info News For You

Comments
Post a Comment