കര്‍ണാടക ലോകായുക്ത ജഡ്ജിയെ ഓഫീസില്‍ കയറി കുത്തിപ്പരിക്കേല്‍പിച്ചു: ശരീരത്തില്‍ നിരവധി കുത്തുകള്‍, നില ഗുരുതരം; അക്രമി പിടിയില്‍
ബംഗളൂരു: (www.kvartha.com 07.03.2018) കര്‍ണാടക ലോകായുക്ത ജഡ്ജി പി വിശ്വനാഥ ഷെട്ടിയെ ഓഫീസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. നിരവധി തവണ കുത്തേറ്റ ജഡ്ജി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. തേജസ് ശര്‍മ എന്ന പരാതിക്കാരനാണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അക്രമത്തിന്റെ കാരണം വ്യക്തമല്ല.
ലോകായുക്ത ജഡ്ജിക്ക് നേരെ ബംഗളൂരുവില്‍ അക്രമം ഉണ്ടായെന്നും അക്രമിയെ കസ്റ്റഡിയിലെടുത്തുവെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ വിശ്വനാഥ ഷെട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. താന്‍ ഒരു അഭിഭാഷകനാണെന്ന് ലോകായുക്തയുടെ ഓഫീസ് രജിസ്റ്ററില്‍ ശര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്.
2017 ജനുവരിയിലാണ് പി വിശ്വനാഥ ഷെട്ടി ലോകായുക്തയുടെ ചുമതലയേറ്റത്. 2015 ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വൈ ഭാസ്‌ക്കര്‍ റാവുവിന്റെ ഒഴിവിലേക്കാണ് ഷെട്ടി നിയമിതനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, Stabbed, Crime, Criminal Case, Injured, Treatment, Police, Arrested, Karnataka Lokayukta Justice P Vishwanatha Shetty stabbed inside office, attacker arrested.

Powered by Info News For You

Comments
Post a Comment