സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:പ്രതിയെ വിട്ടുകിട്ടാന്‍ കസ്റ്റഡി അപേക്ഷ നല്‍കി

പയ്യന്നൂര്‍:(www.kvartha.com 21/03/2018) സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാന്‍ പയ്യന്നൂര്‍ പോലീസ് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. റിമാണ്ടില്‍ കഴിയുന്ന ചീമേനി ക്ലായിക്കോട്ടെ തോളൂര്‍ ഹൗസില്‍ ടി.വി.ബൈജു(32)വിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിട്ടു കിട്ടുന്നതിനായാണ് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

2014 നവംബര്‍ മാസത്തിലും അതിനടുത്ത ദിവസങ്ങളിലുമായി സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അറുപതിനായിരം രൂപ വീതം വാങ്ങി വഞ്ചിച്ചതായുള്ള മൂന്ന് പരാതികളില്‍ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ ഉണ്ണിയുടെ മകന്‍ പി.വി.സനീഷ്,ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ ബൈജുവിന്് വേണ്ടി പയ്യന്നൂര്‍ കൊറ്റിയിലെ ഉഷ ശ്രീനിവാസന്‍, രാമന്തളി കാരന്താട് സ്വദേശി സി.എം.അരുണ്‍ എന്നിവരുടെ പരാതികളിലാണ് മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പരാതികളില്‍ കൂടുതല്‍ അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തുന്നതിനായാണ് പ്രതിയെ വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

News, Payyannur, Kerala, Kannur, Cheating, Court, Custody, Police, Cheating case: Police submit report to court for getting accused in Custody


ബൈജുവെന്നും പ്രിന്‍സെന്നുമുള്ള പെരുകളില്‍ അറിയപ്പെട്ടിരുന്ന ഇയാളെ പരിചയപ്പെടുത്താന്‍ പയ്യന്നൂരിലെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ചിലരെപറ്റിയും ഇതിനകം പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണങ്ങളും തെളിവെടുപ്പുകളും പുരോഗമിക്കുമ്പോള്‍ സഹായികളായി പ്രവര്‍ത്തിച്ച ചിലരും കുടുങ്ങുമെന്നാണ് സൂചന. പട്ടാളത്തിലും ബിഎസ്എഫിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എറണാകുളത്ത് വെച്ച് കഴിഞ്ഞ ദിവസം പിടികൂടി അറസ്റ്റ് ചെയ്ത ബൈജു ഇപ്പോള്‍ റിമാണ്ടില്‍ കഴിയുകയാണ്.

സൈന്യത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചനകള്‍ നടത്തി വയനാട് ബത്തേരിയി സ്വദേശിനിയും ഫരീദാബാദില്‍ നഴ്‌സുമായിരുന്ന യുവതിയെ ഡല്‍ഹിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. 2012ല്‍ ഹരിയാന പോലീസ് കെസെടുത്ത് അന്വേഷണം തുടര്‍ന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് തുടര്‍ന്ന് 2014ല്‍ യുവതിയുടെ പിതാവിന്റെ പരാതിയിലുള്ള ബത്തേരി പോലീസിന്റെ അന്വേഷണവും യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വഴിമുട്ടുകയായിരുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം മുങ്ങുകയും ഇതേ തുടര്‍ന്നുള്ള മനോവിഷമത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും ഇയാളാണെന്ന് കണ്ണൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.ഇതു സംബന്ധിച്ച് കണ്ണൂര്‍ സിഐ ടി.കെ.രത്നകുമാര്‍ ബത്തേരി സിഐക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ആത്മഹത്യാകേസ് പുനരന്വേഷിക്കുന്നതിനുള്ള നടപടിയുമായും പോലീസ് മുന്നോട്ട് പോകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kerala, Kannur, Cheating, Court, Custody, Police, Cheating case: Police submit report to court for getting accused in Custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?