ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് മലയാളി മരിച്ചു; മരണം നാട്ടിലേക്ക് വരാനിരിക്കെ
തിരുവനന്തപുരം: (www.kvartha.com 19.03.2018) ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് മലയാളി മരിച്ചു. സിവില്‍ എഞ്ചിനീയറും ദക്ഷിണാഫ്രിക്കയിലെ ഹോളി വേഡ് ഇംഗ്ലിഷ് ജൂനിയര്‍ സ്‌കൂളിന്റെ ഉടമയും മലയാളിയുമായ അശോക് കുമാറിനെ (55) ആണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അശോകന്‍ കണ്‍സ്ട്രക്ഷന്‍, ബിസിനസ് വര്‍ക്കുകളും ചെയ്തുവന്നിരുന്നു. നേമം കുതിരവട്ടത്തില്‍ സുജാസില്‍ വേലായുധന്‍- ശാരദ ദമ്പതികളുടെ മകനാണ്. വീട്ടുവളപ്പില്‍ കാറിനു സമീപം ബുധനാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്.
ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ പടം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് സുഹൃത്തുക്കള്‍ അശോകനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ പടം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് സുഹൃത്തുക്കള്‍ അശോകനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.
ബുധനാഴ്ച മൂന്നേമുക്കാലിനു ജോലി കഴിഞ്ഞ് അടുത്തുള്ള കടയില്‍ നിന്നു ഭക്ഷണം വാങ്ങി തനിച്ചു താമസിച്ചിരുന്ന വീട്ടിലേക്കു സ്വന്തം കാറില്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നു പോലീസ് പറയുന്നു. 12 വര്‍ഷമായി ഇവിടെ താമസിക്കുന്ന അശോകന്‍ വീടുമാറാനായി സാധനങ്ങള്‍ ഒരുക്കിവച്ചിരിക്കുകയായിരുന്നു. അതിനിടയാണ് ദുരന്തം നടന്നത്.
അതേസമയം കാറില്‍ വരുന്ന വഴി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നോ എന്നും സംശയമുണ്ട്. തിങ്കളാഴ്ച നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യം തീരുമാനിക്കുകയുള്ളു. അശോകന്‍ അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് അശോകന്‍ സ്‌കൂള്‍ ആരംഭിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് അശോകന്‍ അവസാനമായി നാട്ടിലെത്തിയത്.
Keywords: Keralite engineer shot dead in South Africa, Thiruvananthapuram, News, Malayalees, South Africa, Gun attack, Police, Dead Body, Friends, Social Network, Kerala.
Powered by Info News For You

Comments
Post a Comment