സി.എം ഉസ്താദ്: നീതി നിഷേധത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍
ചെങ്കള (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ എട്ടാം ആണ്ടില്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് ചെങ്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ ദഅവ കോളജ് വിദ്യാര്‍ത്ഥികള്‍. ചേരൂര്‍ പുഴയോരത്ത് നടന്ന പരിപാടി ഹുദവീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ട്രഷററും എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ടുമായ ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. കോളജ് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്കള അധ്യക്ഷത വഹിച്ചു. വൈസ് പ്രന്‍സിപ്പല്‍ അഷ്‌റഫ് ഹുദവി പാട്‌ലടുക്ക സ്വാഗതം പറഞ്ഞു. പ്രന്‍സിപ്പാള്‍ ഷറഫുദ്ധീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുഹ്‌സിന്‍ ഹുദവി അണങ്കൂര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment