യാത്രക്കിടെ ട്രെയിനനകത്ത് പൊടിപടലം രൂക്ഷമായി; യാത്രക്കാര്‍ ഇന്റര്‍സിറ്റി ചങ്ങല വലിച്ച് നിര്‍ത്തി, സ്ത്രീകളും കുട്ടികളും പൊടിയില്‍ നിന്നും രക്ഷനേടാന്‍ ടോയ്‌ലെറ്റില്‍ അഭയം തേടി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.03.2018) യാത്രക്കിടെ ട്രെയിനനകത്ത് പൊടിപടലം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇന്റര്‍സിറ്റി ചങ്ങല വലിച്ച് നിര്‍ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12..30 മണിയോടെ മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് കാഞ്ഞങ്ങാട് പിന്നിട്ട് അഞ്ചുമിനുട്ട് കഴിഞ്ഞയുടനെയാണ് പൊടിപടലം രൂക്ഷമായത്. ഇതോടെ യാത്രക്കാര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.
തൃക്കരിപ്പൂരിനും പയ്യന്നൂരിനുമിടയിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. പലരും മുഖവും കണ്ണും മറച്ചാണ് ട്രെയിനില്‍ യാത്ര ചെയ്തത്. സ്ത്രീകളും കുട്ടികളും പൊടിയില്‍ നിന്നും രക്ഷനേടാന്‍ ടോയ്‌ലെറ്റില്‍ അഭയം തേടുകയാണ് ചെയ്തത്. പാളത്തിലിറക്കിയ പുതിയ ജില്ലിയില്‍ നിന്നും പൊടിപടലം അകത്തുപ്രവേശിപ്പിച്ചാണ് ഇതിന് കാരണമായതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാര്യമായ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ നല്ല വേഗതയില്‍ പോകുന്നതിനാലാണ് പൊടിപടലം ട്രെയിനകത്തേക്ക് പടരാന്‍ കാരണമായതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Top-Headlines, Pollution; Intercity stopped by passengers
< !- START disable copy paste -->Keywords: Kasaragod, Kerala, news, Train, Top-Headlines, Pollution; Intercity stopped by passengers
Powered by Info News For You

Comments
Post a Comment