ഹെല്‍മെറ്റില്ലാത്തതിനാല്‍ പോലീസ് ചവിട്ടി വീഴ്ത്തി: ബൈക്കില്‍ നിന്നുംവീണ ഗര്‍ഭിണിക്ക് വാന്‍ കയറി ദാരുണാന്ത്യം


ചെന്നൈ (www.evisionnews.co): കൈകാട്ടിയിട്ടു നിര്‍ത്താതെ പോയ ബൈക്ക് പോലീസുകാരന്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് തെറിച്ചു വീണ ഗര്‍ഭിണി വാന്‍ കയറി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി തഞ്ചാവൂര്‍ ദേശീയപാതയിലാണ് ദാരുണ സംഭവം നടന്നത്. മുപ്പതുകാരിയായ ഉഷയാണ് ബുധനാഴ്ച ശെവകുന്നേരം അതിദാരുണമായി മരണത്തിനു കീഴടങ്ങിയത്.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയാണ് ചെക്കിങ്ങിനായി പോലീസ് ബൈക്കിന് കൈകാണിക്കുന്നത്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടറും സംഘവും ബൈക്കിനെ പിന്തുടര്‍ന്ന് പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ബൈക്കില്‍ നിന്ന് റോഡിലേയ്ക്ക് വീണ ഉഷയുടെ മുകളിലൂടെ പിന്നാലെയെത്തിയ വാന്‍ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തശന്ന തുവാക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉഷയെ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ കാമരാജിനെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?