സോഷ്യൽ മീഡിയയുടെ ഉപയോഗം ഒരാളെ അഹങ്കാരിയാക്കുന്നു: മോഹൻ ഭഗവത്

നാഗ്പൂർ: (www.kvartha.com 21.03.2018) സോഷ്യൽ മീഡിയയുടെ ഉപയോഗം ഒരാളെ അഹങ്കാരിയാക്കുന്നുവെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ആർ എസ് എസിന്റെ മുഖപത്രമായ പാഞ്ചജന്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻ ഭഗവത് ഇക്കാര്യം പറഞ്ഞത്.

സോഷ്യൽ മീഡിയ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയെന്നുള്ള സത്യം അദ്ദേഹം അംഗീകരിച്ചു. രാഷ്ട്രീയ പാർട്ടികളും സംഘടനകളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുന്നതും പ്രശംസനീയമാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഒരാളെ അഹങ്കാരിയാക്കും. ഒരു സമൂഹത്തിന്റെ ഭാഗമാണ് താനെന്ന ചിന്ത ഇവർക്ക് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

National, RSS, Mohan Bhagavat,

ആർ എസ് എസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. എനിക്ക് കഴിയുന്നതുപോലെ ഞാനും സജീവമാകാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയുടെ ദോഷവശങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാകണമെന്നും ഭഗവത് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "RSS has presence on social media, even I will come on social media in my personal capacity but we need to also look the bad side of the social media," said Bhagwat.


Keywords: National, RSS, Mohan Bhagavat, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?