മുഖ്യമന്ത്രിക്ക് വധഭീഷണി: കോട്ടപ്പുറം- അച്ചാംതുരുത്തി പാലം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സ്ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം പൊരിവെയിലില്‍ നിര്‍ത്തി പോലീസിന്റെ പരിശോധന

നീലേശ്വരം: (www.kasargodvartha.com 11.03.2018) നാടിന്റെ ഉത്സവമായ പാലം ഉദ്ഘാടന ചടങ്ങിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കം പൊരിവെയിലില്‍ നിര്‍ത്തി പോലീസിന്റെ പരിശോധന. നീലേശ്വരം കോട്ടപ്പുറം - അച്ചാംതുരുത്തി പാലം ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ ജനത്തെ പൊരിവെയിലില്‍ നിര്‍ത്തി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. സ്റ്റേജിലേക്കുള്ള പ്രധാന വഴിയിലാണ് പരിശോധന നടന്നതെങ്കിലും മറ്റ് മൂന്ന് വഴികളിലൂടെ യഥേഷ്ടം യാതൊരു പരിശോധനയും കൂടാതെ ആളുകള്‍ കടന്നു പോയി എന്നത് കൂടി ചേര്‍ത്തു വായിച്ചാല്‍ മാത്രമേ പോലീസിന്റെ പരിശോധനയുടെ ആത്മാര്‍ത്ഥത വ്യക്തമാവുകയുള്ളു.

Kerala, kasaragod, Top-Headlines, news, Bridge, inauguration, Pinarayi-Vijayan, Metel detector, CM, Nileshwaram, Kottappuram - Achamthuruthi bridge.

വൈകീട്ട് കൃത്യം മൂന്ന് മണിക്കാണ് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഉദ്ഘാടന സ്ഥലത്തേക്ക് ഒഴുകിയിരുന്നു. ഇതിനിടയിലാണ് ജനത്തെ പൊരിവെയിലത്ത് നിര്‍ത്തിയ പ്രഹസനപരിശോധന നടന്നത്. മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് ഒരു പരിപാടികളിലും ഇല്ലാത്ത പരിശോധനയാണ് കോട്ടപ്പുറത്ത് കണ്ടത്. മുഖ്യമന്ത്രിക്ക് വധഭീഷണി നിലനില്‍ക്കുന്നതിനാലാണ് പരിശോധ കര്‍ശനമാക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ഈ പരിശോധന എല്ലായിടത്തും വേണ്ടേയെന്നാണ് പരിപാടിക്കെത്തിയ പലരും ചോദിച്ചത്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Top-Headlines, news, Bridge, inauguration, Pinarayi-Vijayan, Metel detector, CM, Nileshwaram, Kottappuram - Achamthuruthi bridge.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?