പുത്തന്‍വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം; അസാം സ്വദേശിയായ പ്രതി റിമാന്‍ഡില്‍

കൊച്ചി: (www.kvartha.com 21.03.2018) പുത്തന്‍വേലിക്കര മോളി(60) യുടെ കൊലപാതകത്തില്‍ പ്രതി ആസാമിലെ ഹഗ്ര പുലി ഗ്രാമത്തിലെ മുന്ന എന്ന് വിളിക്കുന്ന പരിമല്‍ സാഹുവിനെ നോര്‍ത്ത് പറവൂര്‍ ജെഫ്എംസി 3 മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. പ്രതിയെ മജിസ്‌ട്രേറ്റ് ഏപ്രില്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പ്രതിയെ ഹാജരാക്കിയത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതി പോലീസിനെതിരെ യാതൊരു പരാതിയും നല്‍കിയില്ല.

അതേസമയം എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതിക്ക് മേല്‍ 376എ വകുപ്പ് ചുമത്തിയതിനു മെഡിക്കല്‍ തെളിവുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് ഹാജരാക്കിയില്ല എന്നും മരിച്ച സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്തുകൊണ്ട് ഹാജരാക്കിയില്ല എന്നുമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമര്‍ശനം.

60-year old house wife murder case; accused remanded,Kochi, News, Trending, Court, Police, Criticism, Remanded, Ernakulam, Media, Crime, Criminal Case, Murder case, Kerala

പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍, അഡ്വ. ടോജി, അഡ്വ. രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ഹാജരായി. അതേസമയം കേസില്‍ മുന്ന നിരപരാധി ആണെന്നും ആരെയോ രക്ഷിക്കാന്‍ വേണ്ടിയുള്ള പോലീസിന്റെ നിഗുഢ നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും അതുകൊണ്ടാണ് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിയാത്തതെന്നും അഡ്വ. പിന്നീട് ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related News:
വീട്ടമ്മ മുറിക്കുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍

Keywords: 60-year old house wife murder case; accused remanded,Kochi, News, Trending, Court, Police, Criticism, Remanded, Ernakulam, Media, Crime, Criminal Case, Murder case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?