ദേശീയ പാത വികസനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികള്‍ ധര്‍ണ നടത്തി

 
കാസര്‍കോട് (www.evisionnews.co): ദേശീയ പാത വികസനംമൂലം കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുക, ഷിഫ്റ്റിംഗ് ചാര്‍ജിന് പുറമെ കടനടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു. വ്യാപാരികള്‍ക്ക് പുറമെ കുടുംബാംഗങ്ങളും തൊഴിലാളികളും യൂണിറ്റുകളിലെ പ്രവര്‍ത്തകരും സമരത്തില്‍ അണിനിരന്നു.
ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷരീഫ് നിര്‍വഹിച്ചു. കാസര്‍കോട്ട് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളയില്‍ ബി.എം ഷരീഫിന്റെ അധ്യക്ഷതയില്‍ എ.എ അസീസ് ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂരില്‍ ഹമീദ് അരമനയുടെ അധ്യക്ഷതയില്‍ പൈക്ക അബ്ദുല്ല കുഞ്ഞിയും നായന്മാര്‍മൂലയില്‍ അഷ്റഫ് സുല്‍സണിന്റെ അധ്യക്ഷതയില്‍ ടി.എ ഇല്യാസും ഉദ്ഘാടനം നിര്‍വഹിച്ചു.
 
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് നടത്തിയ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം ഹംസ പാലക്കിയുടെ അധ്യക്ഷതയില്‍ വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ വൈസ് പ്രസിഡണ്ടുമായ സി.യൂസഫ് ഹാജി ഉല്‍ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം ഗോപാലന്‍, പി.പത്മനാഭന്‍, ഗീത ബാബുരാജ്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കളായ സുകുമാരന്‍ കാലിക്കടവ്, അരവിന്ദാക്ഷന്‍ നായര്‍, കെ.കെ വല്‍സലന്‍, എ.കെ സുരേഷ്, കെ.വി.ബാബു, കെ.കെ. സുരേന്ദ്രന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മോഹനന്‍, കുഞ്ഞികൃഷ്ണന്‍, എന്‍.ശശി, ഫാറൂക്ക്, സുധീര്‍ മോഹന്‍, കെ.വി.സുഗതന്‍, സുരേന്ദ്രന്‍ വേലാശ്വരം, സമിതി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ആര്‍.ലോഹിദാക്ഷന്‍, മര്‍ച്ചന്റ്സ് വനിതാ വിങ്ങ് ജില്ലാ ട്രഷറര്‍ ശോഭ ബാലകൃഷ്ണന്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?