യുഡിഎഫ് അടച്ച ബാറുകളെല്ലാം എല്‍.ഡി.എഫ് തുറക്കുന്നു: ജനസംഖ്യ പരിഗണിച്ച് പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കാനും തീരുമാനം

 
തിരുവനന്തപുരം (www.evisionnews.co): തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി കേരളത്തിലെ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ഇളവ് നല്‍കും. വിനോദസഞ്ചാര മേഖലകള്‍ക്ക് നിശ്ചിത ജനസംഖ്യയില്ലെങ്കിലും ഇളവ് ലഭിക്കും. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ്.
 
ഇതോടെ എല്ലാ മദ്യശാലകളും തുറക്കും എന്നതാണ് സാഹചര്യം. നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ത്രീ സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയമനുസരിച്ച് ത്രീസ്റ്റാറിന് അതിനു മുകളിലുമുള്ള ബാറുകള്‍ക്ക് മാത്രമേ സംസ്ഥാനത്ത് പ്രവര്‍ത്തനത്തിനുള്ള അനുമതിയുള്ളു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?