മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗിന്റെ 'വി കെയര്‍' പദ്ധതിക്ക് തുടക്കമായി

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): അവകാശ സംരക്ഷണത്തിന്റെ ഏഴു പതിറ്റാണ്ട് എന്ന സന്ദേശമുയര്‍ത്തി മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ 28 വരെ നടക്കുന്ന പഞ്ചായത്ത് മുസ്്‌ലിം ലീഗ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'വി കെയര്‍' പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സേവന- കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആദ്യഘട്ടത്തില്‍ അറഫാത്ത് അങ്കണ്‍വാടിക്ക് പാത്രങ്ങളും മറ്റും നല്‍കി. യൂത്ത് ലീഗിന്റെ വി കെയര്‍ പദ്ധതി ജില്ലാ മുസ്്‌ലിം ലീഗ് സെക്രട്ടറി പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.ബി കുഞ്ഞാമു, കെ.എ അബ്ദുല്ലക്കുഞ്ഞി, എസ്.പി സലാഹുദ്ദീന്‍, എസ്.എം നൂറുദ്ദീന്‍, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, ഷഫീക്ക് പീബീസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ്, സി.പി അബ്ദുല്ല, മാഹിന്‍ കുന്നില്‍, റഷീദ് ചായിത്തോട്ടം, ബഷീര്‍ പടിഞ്ഞാര്‍, അനുപ്രിയ, സുഹറ, മീര, ഷാഫി, മമ്മാലി, യാസര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?