ഗള്‍ഫിലേക്ക് കഞ്ചാവ് കടത്ത്; ചതിയില്‍പെട്ട് ജയിലില്‍ കഴിയുന്നത് നിരവധി പേര്‍, അതില്‍ ഒടുവിലത്തെ ഇരയായി തളങ്കരയിലെ നിഷാദും, ചതിയില്‍പെടുത്തിയത് സ്വന്തം അമ്മാവന്റെ മകന്‍

കാസര്‍കോട്: (www.kasargodvartha.com 14.03.2018) ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതിന് ചതിയില്‍പെട്ട് ജയിലില്‍ കഴിയുന്നത് നിരവധി പേര്‍. അതില്‍ ഒടുവിലത്തെ ഇരയാണ് തളങ്കര തെരുവത്ത് കോയാസ് ലൈനിലെ നിഷാദും (26). ചതിയില്‍പെടുത്തിയതാക്കട്ടെ സ്വന്തം അമ്മാവന്റെ മകനായ കാഞ്ഞങ്ങാട് സ്വദേശിയായ ഫൈസല്‍.

30 വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നിഷാദിന്റെ പിതാവ് അബൂബക്കര്‍. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വന്നിട്ടും കുടുംബം പോറ്റാന്‍ ഓട്ടോഡ്രൈവറായി ജോലി ചെയ്തുവരികയാണ് അദ്ദേഹം. അബൂബക്കര്‍- ഹാജിറ ദമ്പതികളുടെ മൂത്തമകന്‍ അസ്‌ക്കര്‍ അലി 18 വര്‍ഷംമുമ്പ് കാസര്‍കോട്ടുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. മസ്‌ക്കറ്റിലെ ജോലി മതിയാക്കി തിരിച്ചുവന്നപ്പോള്‍ ബാധ്യതകള്‍ തീര്‍ത്ത് ഒരു വീടുണ്ടാക്കാന്‍ മാത്രമേ അബൂബക്കറിന് സാധിച്ചിരുന്നുള്ളൂ.

മകളുടെ വിവാഹം നല്ല രീതിയില്‍ നടത്തിക്കൊടുക്കുകയും ചെയ്തു. നിഷാദിന്റെ വരുമാനത്തില്‍ കുടുംബം കഴിഞ്ഞു വരുന്നതിനിടയിലാണ് ഖത്തറിലുള്ള സുഹൃത്ത് നല്ല ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് ഖത്തറിലേക്ക് വിളിപ്പിച്ചത്. ബംഗളൂരുവിലുണ്ടായിരുന്ന കച്ചവടം തത്ക്കാലം അടച്ചിട്ടാണ് നിഷാദ് ഖത്തറിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് ഫൈസല്‍ കഞ്ചാവാണെന്ന് അറിയിക്കാതെ ഒരു പൊതി നിഷാദിനെ ഏല്‍പിച്ചത്. സുഹൃത്തിനെ ഏല്‍പിക്കാനാണെന്ന് പറഞ്ഞാണ് പൊതി കൊടുത്തുവിട്ടത്. ഖത്തറിൽ പിടിയിലായപ്പോഴാണ് സ്വന്തം ബന്ധുവിന്റെ ചതി മനസിലായത്.

വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ പോലും നിഷാദ് സുഖമായി ഖത്തറിലെത്തിയിട്ടുണ്ടെന്ന വിവരമാണ് കുടുംബത്തിന് ഫൈസല്‍ നല്‍കിയത്. മകൻ ഒമ്പത് ദിവസം കഴിഞ്ഞിട്ടും ഒന്നു വിളിക്കുക പോലും ചെയ്യാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഖത്തറിലുള്ള നാട്ടുകാരനായ ഒരാളെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവ് കടത്തിയതിന് ജയിലില്‍ കഴിയുന്നതായി വിവരം അറിയുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തോട് മല്ലടിക്കുന്ന അബൂബക്കര്‍ മകന്‍ ജയിലിലായ വിവരമറിഞ്ഞതോടെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹൃദ്രോഗിയാണ് നിഷാദിന്റെ മാതാവ് ഹാജിറ. മകന്‍ ജയിലിലായതോടെ കുടുംബത്തിന്റെ ദൈനംദിന ജീവിതം തന്നെ താളം തെറ്റിയിരിക്കുകയാണ്. ബംഗളൂരുവില്‍ കച്ചവടം മോഷമായതു കൊണ്ടാണ് സുഹൃത്ത് മുന്നോട്ട് വെച്ച ബിസിനസില്‍ പങ്കാളിയാവാന്‍ നിഷാദ് ഖത്തറിലേക്ക് തിരിച്ചത്.

കാസര്‍കോട്ടു നിന്നും നിരവധി യുവാക്കള്‍ ചതിയില്‍പെട്ടും സ്വയം അറിഞ്ഞു കൊണ്ടും കഞ്ചാവ് കടത്തിയതിന് ജയിലില്‍ കഴിയുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് നേരത്തെ തന്നെ പുറത്തുവന്നിരിക്കുന്നത്. പല മുന്നറിയിപ്പുകളുണ്ടായിട്ടും പല യുവാക്കളും പെട്ടെന്ന് പണമുണ്ടാക്കാനായാണ് റിസ്‌ക്കെടുത്ത് കഞ്ചാവുമായി ഗള്‍ഫിലേക്ക് പറക്കുന്നത്. നിഷാദിനെ പോലെ ചതിയില്‍പെട്ട് പിടിയിലാകുന്നവരാണ് ഇവരിലേറെയും.

Watch Video

Related News:
ഖത്തറിലേക്ക് പോയ തളങ്കര സ്വദേശി കഞ്ചാവുമായി പിടിയില്‍, നിരപരാധിയായ യുവാവിന് പൊതി കൊടുത്തു വിട്ടത് ബന്ധു




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Nishad, Top-Headlines, Ganja, Qatar, Youth cheated by Relative
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?