കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.03.2018) കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ബളാല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസമ്മയുടെ ഭര്‍ത്താവ് വെള്ളരിക്കുണ്ട് അനമഞ്ഞാലിലെ ജോസ് (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ടാപ്പിംഗ് കഴിഞ്ഞ ശേഷം പാലെടുത്ത് കൊണ്ടിരിക്കുന്നതിനിടെ കാട്ടുപന്നി പിറകിലൂടെ വന്ന് കുത്തുകയായിരുന്നു.

തുടയില്‍ കുത്തുകയും വലതു കൈ കടിച്ചുപറിക്കുകയും ചെയ്തു. തൊട്ടടുത്ത പറമ്പില്‍ ഉണ്ടായിരുന്നവര്‍ പന്നിയെ ഓടിച്ച ശേഷം ജോസിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. രക്തം വാര്‍ന്നാണ് ജോസ് മരണപ്പെട്ടത്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ അക്രമം വ്യാപകമാണെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതിയുന്നയിച്ചിരുന്നു. കാട്ടുപന്നിയുടെ ഉപദ്രവം തടയുന്നതിന് യാതൊരു നടപടിയും വനം വകുപ്പോ ബന്ധപ്പെട്ട അധികൃതരോ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.

Vellarikundu, Kasaragod, Top-Headlines, Kerala, News, Death, Obituary, Man died after wild pig attack.

മക്കള്‍: ജസ്‌ന, ജിന്റു, ജീന, ജിമിനി. സഹോദരങ്ങള്‍: മാത്യു, ചാക്കോച്ചന്‍, ഫാദര്‍ ഡൊമിനിക്, ജോര്‍ജ്, അന്നമ്മ, സിസ്റ്റര്‍ ആനി (ജര്‍മനി), ഷെറിന്‍ (റിട്ട. ഹെഡ്മിസ്ട്രസ്), പുഷ്പമ്മ (നഴ്‌സ്, ഖത്തര്‍). സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് അനമഞ്ഞാല്‍ ഉണ്ണിമിശിഹ ദേവലയ സെമിത്തേരിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vellarikundu, Kasaragod, Top-Headlines, Kerala, News, Death, Obituary, Man died after wild pig attack.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?