പൊങ്കാലയുടെ പുണ്യവുമായി ഭക്തലക്ഷങ്ങള്‍ അനന്തപുരി വിട്ടു, ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി

തിരുവനന്തപുരം: (www.kvartha.com 02.03.2018) അനന്തപുരിയ്ക്ക് ഭക്തിയുടെ രണ്ട് രാപ്പലുകള്‍ സമ്മാനിച്ച് ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തിയായി. 40 ലക്ഷത്തോളം സ്ത്രീ ഭക്തജനങ്ങളാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. പൊങ്കാലയുടെ പുണ്യവുമായി ഭക്തലക്ഷങ്ങള്‍ അനന്തപുരി വിട്ടു. രാവിലെ 10.15 ഓടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ തയ്യാറിക്കിയ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരം യാഗശാലയായി മാറി. 2.30 നാണ് പൊങ്കാല നിവേദിച്ചത്. പുര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ പൊങ്കാല.

Kerala, Thiruvananthapuram, News, Religion, Temple, Atukal Ponkala, Green protocol,


രാവിലെ 9.45 ഓടെ കണ്ണകി ദേവീ പാണ്ഡ രാജാവിന്റെ അന്ത്യം കുറിക്കുന്ന ഭാഗം തോറ്റം പാട്ട് പാടിയ ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ക്ഷേത്രതന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം തിടപ്പള്ളിയിലേക്ക് പകര്‍ന്നു. 10.15 ഓടെ സഹ മേല്‍ശാന്തിമാര്‍ ക്ഷേത്രനടയിലെ പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു.

കേരളാ ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം, എഡിജിപി ബി സന്ധ്യ, ചലച്ചിത്ര നടി ചിപ്പി തുടങ്ങിയ പ്രമുഖരും പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 2.30 ഓടെയാണ് പൊങ്കാല നിവേദിച്ചത്. 300 ഓളം ക്ഷേത്ര മേല്‍ശാന്തിമാരാണ് പൊങ്കാല നിവേദ്യത്തിന് നേതൃത്വം നല്‍കിയത്.
Keywords: Kerala, Thiruvananthapuram, News, Religion, Temple, Atukal Ponkala, Green protocol, Atukal Ponkala ends.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?