ജസീമിന്റെ ദുരൂഹ മരണം: അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിച്ച് ജില്ലാ പോലീസ് ചീഫിന്റെ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 09.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം തരം വിദ്യാത്ഥി മാങ്ങാട്ടെ ജാഫറിന്റെ മകന്‍ ജെ മുഹമ്മദ് ജസീമിന്റെ (15) ദുരൂഹ മരണം സംബന്ധിച്ച് കേസ് പ്രത്യേക പോലീസ് സംഘത്തെ ഏല്‍പ്പിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അറിയിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച് ഉത്തരവിട്ടതായി പോലീസ് ചീഫ് അറിയിച്ചു.


കേസന്വേഷണം വെള്ളിയാഴ്ച തന്നെ ഏറ്റെടുത്ത് തുടര്‍ നടപടി സ്വീകരിക്കുന്നതിന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കിയതായും പോലീസ് മേധാവി പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ജസീമിനെ കാണാതായത്. തിരച്ചില്‍ നടത്തിവരുന്നതിനിടെ അഞ്ചിന് പുലര്‍ച്ചെ 1.30 മണിയോടെ കളനാട് ഓവര്‍ബ്രിഡ്ജിനടുത്ത റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് സംഭവ സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസില്‍ മൊഴി നല്‍കിയത്. നാട്ടുകാരുടെ ശ്രമഫലമായാണ് നാലാം ദിവസം ജസീമിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

ജസീമിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നേരത്തെ രംഗത്തുവന്നിരുന്നു. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ജസീമിന്റെ പിതാവ് ജാഫര്‍ മുഹമ്മദ് ജില്ലാ പോലീസ് ചീഫിന് പരാതിയും നല്‍കിയിരുന്നു. അതേസമയം ഉച്ചയോടെ ഡി വൈ എസ് പി പ്രദീപ് പിതാവ് ജാഫറില്‍ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Crime, Murder, Investigation, Bekal, Police, Kerala, News, Top-Headlines, Trending, J Muhammed Jaseem, Jaseem's death: Special team probe ordered.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?