പാക്കിസ്ഥാനില്‍ ചരിത്ര മാറ്റം; സെനറ്റിലേയ്ക്ക് ആദ്യമായി ഹിന്ദു സ്ത്രീ

കറാച്ചി: (www.kvartha.com 04.03.2018) മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ചരിത്രം കുറിച്ച് ഹിന്ദു സ്ത്രീ പാക് സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയില്‍ നിന്നുമാണിവര്‍ സെനറ്റിലേയ്ക്ക് എത്തിയത്. ദളിത് വിഭാഗക്കാരിയാണ് കൃഷ്ണ കുമാരി കോല്‍ഹി.

39കാരിയായ കോല്‍ഹി ഥാര്‍ സ്വദേശിനിയാണ്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമാണ് കോല്‍ഹി. സിന്ധ് പ്രവിശ്യയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ നിന്നും മല്‍സരിച്ചാണിവര്‍ വിജയിച്ചത്.

Hindu Woman Elected To Pakistan's Senate In Historic First:
പാവപ്പെട്ട കര്‍ഷകന്റെ മകളായി 1979 ഫെബ്രുവരിയില്‍ ജനിച്ച കോല്‍ഹിയുടെ കുടുംബാംഗങ്ങള്‍ മൂന്ന് വര്‍ഷത്തോളം പ്രദേശത്തെ ജന്മിയുടെ തടവിലായിരുന്നു. അന്ന് കോല്‍ഹി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

പതിനാറാമത്തെ വയസില്‍ ലാല്‍ ചന്ദ് എന്നയാളെ വിവാഹം ചെയ്തു. ഒന്‍പതില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ പിന്നീട് പഠനം തുടര്‍ന്ന കോല്‍ഹി 2013ല്‍ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: She was married to Lalchand at the age of 16, when she was studying in 9th grade. However, she pursued her studies and in 2013 she did masters in sociology from the Sindh University.

Keywords: World, Senate, Pakistan, Hindu



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?