കണ്ണടച്ച് വിശ്വസിച്ചവര്‍ ഇനി വിശ്വസിക്കില്ല; പരസ്യങ്ങള്‍ കണ്ട് പ്രലോഭനങ്ങളില്‍ വഴുതി വീഴില്ല, ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം

അനസ് ആലങ്കോള്‍

(www.kvartha.com 18.03.2018) ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം പുറത്ത് വന്ന ഒട്ടുമിക്ക തെരെഞ്ഞടുപ്പ് ഫലങ്ങളും മതേതര വിശ്വാസികളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. പ്രവചനങ്ങളെയും പ്രതീക്ഷകളെയും പാടെ ഇല്ലാതാക്കി എല്ലാ സ്ഥലത്തും ബി.ജെ.പി അധികാരത്തില്‍ വന്നു കൊണ്ടിരുന്നു. കണക്ക് കൂട്ടിയത് അനുസരിച്ച് ഓരോ സംസ്ഥാനത്തെയും കാല്‍ കീഴിലാക്കുന്നതില്‍ അവര്‍ വിജയിച്ചു എന്ന് വേണം പറയാന്‍.

അതിവേഗം ബഹുദൂരം എന്ന മുദ്രവാക്യത്തിലൂടെ അവര്‍ അനേകം താവളങ്ങള്‍ കൈക്കലാക്കി. 2019 ല്‍ നടക്കുന്ന തെരെഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളെയും കൈക്കലാക്കുക എന്നതായിരുന്നു അവരുടെ പ്ലാന്‍. എന്നാല്‍ ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ പ്രതീക്ഷയുടെ നേരിയ കിരണങ്ങള്‍ ബാക്കിയാക്കാന്‍ ഇക്കഴിഞ്ഞ രണ്ട് മണ്ഡലങ്ങളുടെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് സാധിച്ചു.

തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയെ ജനങ്ങള്‍ കൈവെടിഞ്ഞിരിക്കുന്നു. യു.പിയിലെ ഗോരാഖ്പൂര്‍, ഫുല്‍പുര്‍, മണ്ഡലങ്ങളിലാണ് ബി.ജെ.പിയെ തറപറ്റിച്ച് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ചേര്‍ന്ന് അധികാരം കൈയ്യേറിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരാഖ്പൂര്‍. ഫുള്‍പൂര്‍ ഉപമുഖ്യമന്ത്രിയുടെ മണ്ഡലവും. രണ്ട് സ്ഥലത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് എസ്.പി, ബി.എസ്.പി പാര്‍ട്ടിയും അധികാരത്തില്‍ എത്തിയിരിക്കുന്നു.

കമ്മ്യൂണിസ്റ്റിന്റെ കോട്ടയെന്ന് ഖ്യാതി നേടിയ ത്രിപുരയില്‍ താമര വിരിഞ്ഞപ്പോള്‍ കൊട്ടിഘോഷിച്ചവര്‍ക്ക് ഘോരാഘ്പൂര്‍ മറുപടിയാണ്. 2014 ലെ പൊതു തെരെഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് നിലവിലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഗോരാഖ്പൂരിലാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എട്ട് തവണ ഇവിടുന്ന് ജയിച്ച് കയറിയ യോഗിയുടെ ബി.ജെ.പി ഇത്തവണ എട്ടില്‍ പൊട്ടിയിരിക്കുന്നു. ത്രീവ ഹിന്ദുത്വ നിലപാടിന്റെ മുഖ്യ ആശാനായിരുന്ന യോഗിക്ക് ഇനി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനുള്ള അവസരം നഷ്ടപ്പെടും. അതോടെ തന്റെ ചിരകാല അഭിലാഷമായി താന്‍ കൊണ്ട് നടന്ന ആഗ്രഹങ്ങളും ഇല്ലാതെയാവും. കാലങ്ങള്‍ ഏറെ താന്‍ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം അതോടെ തകരും.

യോഗിയുടെ വര്‍ഗീയ തന്ത്രങ്ങളും മോദിയുടെ വികസന മന്ത്രങ്ങളും വെറും വെടു വായിത്തങ്ങളാണെന്ന് ജനങ്ങള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നതിന്റെ പ്രഥമ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ നിര്‍ണായക ലോകസഭ ഉപതിരഞ്ഞെടുപ്പ് ഫലം. രണ്ട് പതിറ്റാണ്ട് കാലം യോഗിയുടെ തറവായി അറിയപ്പെട്ടിരുന്ന മണ്ഡലത്തിലായിരുന്നു ബി.ജെ.പി പരാജയപ്പെട്ടത്. യോഗിയുടെ ഭരിക്കാനുള്ള അയോഗ്യതയെ ജനങ്ങള്‍ ഇപ്പോള്‍ ശരിക്കും മനസിലാക്കിയിരിക്കുന്നു.

കേരള, കര്‍ണാടക തുടങ്ങിയ ബി.ജെ.പി വിമുക്ത സര്‍ക്കാറുകള്‍ ഭരണം നടത്തുന സംസ്ഥാനങ്ങളെ വികസനത്തിനു വേണ്ടി ഉപദേശിക്കുന്ന തിരക്കില്‍ യോഗി സ്വന്തം സംസ്ഥാനത്തിലെ വികസനങ്ങള്‍ മറന്ന് പോയിരുന്നു. എന്നാല്‍ കാലങ്ങള്‍ ഏറെയായി സഹിച്ചു തുടങ്ങിയ അക്രമങ്ങളൊന്നും ജനങ്ങള്‍ മറന്നിരുന്നില്ല. കിട്ടിയ അവസരം അവര്‍ ശരിക്കും ഉപയോഗപ്പെടുത്തി. ഗോരാഖ്പൂരില്‍ ബി.ജെ.പി വിജയിക്കുമെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. അത് കൊണ്ടാണ് അവര്‍ മാധ്യമങ്ങളെ വിളിച്ച് വരുത്തിയത്. പക്ഷേ പ്രതീക്ഷകള്‍ തകിടം മറിഞ്ഞപ്പോള്‍, ഇനി എന്തായാലും വിജയിക്കില്ലെന്ന് ഉറപ്പായപ്പോള്‍ അവര്‍ വിളിച്ച് വരുത്തിയ മാധ്യമങ്ങളെ അവര്‍ തന്നെ തുരുത്തി ഓടിച്ചു. ഉപേന്ദ്ര ദത്ത് ശുക്ല മുന്നിലുണ്ടാവുന്ന അവസരത്തില്‍ മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ തന്നെ പിന്നിലായ അവസരത്തില്‍ മാധ്യമങ്ങളെ പിന്തിരിപ്പിച്ചു.

ലക്ഷ്യസാഫല്യത്തിനായുള്ള ഓട്ടത്തിനിടയില്‍ എവിടെയോ വിള്ളല്‍ വീണിരിക്കുന്നു. കളള വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കമ്പിളിപ്പിച്ച് അധികാരം നേടി എടുക്കുന്നവര്‍ക്ക് പിഴവ് പറ്റിയിരിക്കുന്നു. വാഗ്ദാനങ്ങളെല്ലാം പേപ്പറുകളില്‍ മാത്രം ഒതുങ്ങിക്കൂടുന്നുവെന്ന വാര്‍ത്ത വൈകിയാണെങ്കിലും ജനങ്ങള്‍ മനസിലാക്കി. വികസനങ്ങളുടെ നീണ്ട നിര പാലിക്കപ്പെടാതെ അവശേഷിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

ഇതര പാര്‍ട്ടികളുടെ ഐക്യമാണ് ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ യു.പി.യെ സഹായിച്ചത്. ചെറിയ ശുണ്ഠികള്‍ മുഴുവനും മറന്ന് മായാവതിയുടെ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ് വാദിയും ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘശക്തികള്‍ക്ക് മുട്ട് മടക്കേണ്ട അവസ്ഥ വന്നു. ഫാഷിസത്തെ ഒറ്റക്ക് നേരിട്ട് അധികാരം സ്വന്തമാക്കണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോഴും ഒരു ഭാഗത്ത് തന്നെ ഒതുങ്ങുകയാണ്.ഇതില്‍ വലിയ പാഠമുണ്ട്. അതിലും വലിയ പ്രതീക്ഷയുണ്ട്. 2019 ല്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ പറ്റിയുള്ള പ്രതീക്ഷ. സംഘ്പരിവാറിനെ തോല്‍പിക്കണമെന്ന ഒരേ ഉദേശത്തോടെ നല്ല ഇന്ത്യക്ക് വേണ്ടി എല്ലാവരും കൈക്കോര്‍ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ മതേതര ജനാധിപത്യം അസതമിക്കാതെ കാത്ത് സൂക്ഷിക്കാന്‍ നമുക്ക് സാധിക്കും.

മായാവതിയാണ് താരം. മതേതര പാര്‍ട്ടികള്‍ വേറിട്ട് മത്സരിച്ചാല്‍ ഫാഷിസ്റ്റ് ശക്തികള്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ഇതര പാര്‍ട്ടികള്‍ തമ്മില്‍ കാലങ്ങളുണ്ടായിരുന്ന കലഹങ്ങള്‍ മറന്ന് സഖ്യം ചേര്‍ന്നിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അവര്‍ വീണ്ടും അധികാരത്തിലെത്തി അക്രമങ്ങളും ദളിത് പീഢനവും പശു കൊലപാതകവും ന്യൂനപക്ഷ അക്രമണവും തുടര്‍ന്നേനേ. ഇതൊക്കെ മനസ്സിലാക്കിയാണ് മായാവതി സഖ്യത്തിന് മനസ്സ് വെച്ചത്.

ഇതൊരു തുടക്കമാണ്. ഇത്രയും ദിവസം നിങ്ങളെ കണ്ണടച്ച് വിശ്വസിച്ചവര്‍ ഇനി നിങ്ങളെ വിശ്വസിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ട് നിങ്ങളുടെ പ്രലോഭനങ്ങളില്‍ വഴുതി വീണവര്‍ക്ക് അവര്‍ അകപ്പെട്ട  ചതിക്കുഴിയുടെ ആഴം മനസിലായിരിക്കുന്നു. ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തി പിടിക്കാനെന്ന വ്യാജ വാദം നിങ്ങള്‍ നടത്തുന്ന യാത്ര ഇന്ത്യയെ തകര്‍ക്കാനാണെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നു. ന്യൂനപക്ഷത്തിന്റെ രക്ഷക്കെന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം അവര്‍ക്ക് വലിയ ശിക്ഷയുണ്ടെന്ന വസ്തുത ജനങ്ങള്‍  തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇത് ആരംഭമാണ്. ഇനി ആരും തെറ്റ് ആവര്‍ത്തിക്കില്ല. അറിയാതെ ചെയ്ത പാപത്തിന്റെ ഫലങ്ങള്‍ അനുഭവത്തിന്റെ ഒരുത്തനും ആ തെറ്റ് ഇനി ആവര്‍ത്തിക്കാന്‍ തുനിയുകയില്ല.

2019 ലും ഞങ്ങള്‍ അധികാരത്തില്‍ കയറുമെന്ന് ഉച്ചത്തില്‍ കൊട്ടിഘോഷിച്ചവര്‍ക്കുള്ള താക്കീതാണിത്. ഇല്ല. അസ്തമിച്ചിട്ടില്ല. ശരിയും തെറ്റും തമ്മില്‍ തിരിച്ചറിയുന്ന, ഒരു വലിയ സമൂഹം ഇനിയും രാജ്യത്ത് ബാക്കിയുണ്ട്. അവര്‍ ബാക്കിയുള്ള കാലത്തോളം നമുക്ക് ആശ്വസിക്കാം. കപടന്മാരുടെ കറുത്ത കരങ്ങളില്‍ രാജ്യം കത്തി അമരില്ലെന്ന് നമുക്ക് ആശ്വസിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, BJP, Politics, Article, Article about Today's Indian Politics
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?