വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ആ വിവാഹ ഫോട്ടോയ്ക്ക് പിന്നിലെ സത്യമിതാണ്

മംഗളൂരു:(www.kvartha.com 01/03/2018) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വിവാഹ ഫോട്ടോയ്ക്ക് പിന്നിലെ സത്യം പുറത്തുവന്നതോടെ പൊളിഞ്ഞത് ചിലര്‍ നടത്തിയ കുപ്രചരണങ്ങള്‍. ഒരു ആഫ്രിക്കക്കാരന്റെ ശരീര പ്രകൃതിയുള്ള ഏറെ പ്രായം തോന്നിക്കുന്ന ഒരാളും, വിവാഹ വസ്ത്രം അണിഞ്ഞുള്ള ഒരു യുവതിയും ഒന്നിച്ചിരിക്കുന്ന ഫോട്ടോയാണ് ചിലര്‍ തെറ്റായ സന്ദേശത്തോടൊപ്പം പ്രചരിപ്പിച്ചത്. സുന്ദരിയായ യുവതിയെ ഇരട്ടി പ്രായമുള്ള ഒരാള്‍ വിവാഹം കഴിച്ചുവെന്ന തരത്തിലായിരുന്നു പ്രചരണം.

ചിത്രത്തിലുള്ള യുവതി മംഗളൂരുവിലെ സാബിഹ ബാനുവും മറ്റയാള്‍ നൈജീരിയന്‍ സ്വദേശി അബൂബക്കര്‍ അല്‍ മൗം ആണെന്നും പറയുന്ന ഓഡിയോ സന്ദേശവും ഇതോടൊപ്പം പ്രചരിച്ചു. വിവാഹ കച്ചവടം എന്നുവരെ ചിലര്‍ പടച്ചുവിട്ടു. ബി ജെ പി - ആര്‍ എസ് എസ് ബന്ധമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനിടയില്‍ ഒരു വെബ്‌സൈറ്റ് സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ തെറ്റായ വിവരവും വെച്ച് വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ട്വിറ്ററില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

News, Mangalore, National, Social Network, Trending, Marriage, Website, BJP, RSS, Fake news busted: 'Sabiha Banu' in viral picture is not from Mangaluru


എന്നാല്‍ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു വിവാഹം മംഗളൂരുവില്‍ നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതേ ചിത്രം നേരത്തെ ഹൈദരാബാദിലും പ്രചരിച്ചിരുന്നു. ഫോട്ടോയിലുള്ള പെണ്‍കുട്ടി ഹൈദരാബാദ് സ്വദേശിനിയും, ഒപ്പമുള്ളത് ഹൈദരാബാദില്‍ പെട്രോള്‍ പമ്പ് നടത്തുന്ന പെട്രോള്‍ മുഹമ്മദാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം പെണ്‍കുട്ടിയുടെ പിതാവാണ് ഒപ്പമുള്ളതെന്നാണ്. പെണ്‍കുട്ടിയെ ഫോട്ടോയിലുള്ളയാള്‍ വിവാഹം ചെയ്തുവെന്നത് കുപ്രചരണം മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി.

ഏതായാലും വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈദരാബാദ് സൈബര്‍ പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Social Network, Trending, Marriage, Website, BJP, RSS, Fake news busted: 'Sabiha Banu' in viral picture is not from Mangaluru


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?