ഒഡീഷയില്‍ ക്ഷേത്രത്തിനകത്ത് പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ്; രവീണ ഠണ്ടനെതിരെ കേസ്
ഭുവനേശ്വര്‍: (www.kvartha.com 08.03.2018) ഒഡീഷയിലെ ലിംഗരാജ ക്ഷേത്രത്തിനകത്ത് പരസ്യം ചിത്രീകരിച്ചുവെന്ന ആരോപണത്തില്‍ ബോളീവുഡ് താരം രവീണ ഠണ്ടനെതിരെ കേസ്. ക്ഷേത്രത്തില്‍ ക്യാമറ നിരോധിത മേഖലയില്‍ താരം പരസ്യചിത്രം ചിത്രീകരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണം രവീണ നിഷേധിച്ചു.
അതൊരു പരസ്യ ചിത്രവുമായിരുന്നില്ല. ഏജന്‍സിയുമായിരുന്നില്ല. മന്ദിര്‍ ട്രസിന്റെ അംഗങ്ങളും പ്രദേശ വാസികളുമായിരുന്നു അവര്‍. അവര്‍ സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ ചിലര്‍ പരസ്യചിത്രങ്ങളായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് രവീണ പറഞ്ഞു.
ക്ഷേത്രത്തിനകത്ത് ഫോണ്‍ നിരോധിച്ച കാര്യം തനിക്കറിയുമായിരുന്നില്ലെന്നും താരം പറഞ്ഞു. തന്റെ ഒപ്പമുണ്ടായിരുന്നവരോട് ക്ഷേത്ര അധികൃതര്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ ആരും തടസവുമായി എത്തിയില്ലെന്നും രവീണ പറഞ്ഞു.
ക്ഷേത്രത്തിലെത്തിയ തനിക്കൊപ്പം ചിത്രം പകര്‍ത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും പലരും വീഡിയോകള്‍ പോലും പകര്‍ത്തിയെന്നും രവീണ പറഞ്ഞു.
ക്ഷേത്രത്തിനകത്തുനിന്നും പകര്‍ത്തിയ ഒരു വീഡിയോ സോഷ്യല്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. സൗന്ദര്യ വര്‍ദ്ധനവിനുള്ള നുറുക്കുവിദ്യകള്‍ വിവരിക്കുന്ന രവീണയുടെ വീഡിയോ ആയിരുന്നു പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The incident come to the fore after a video surfaced on social media featuring Tandon offering beauty tips inside the temple premises and it is recorded by a person with a mobile phone. She had visited the temple on Sunday.
Keywords: National, Raveena Tandon, Temple

Powered by Info News For You

Comments
Post a Comment