പരക്കെ എക്‌സൈസ്- പോലീസ് റെയ്ഡ്; പുകയില ഉത്പന്നങ്ങളുമായി വ്യാപാരിയും ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഉത്പന്നങ്ങളുമായി യുവാവും അറസ്റ്റില്‍
പയ്യന്നൂര്‍: (www.kvartha.com 21.03.2018) രഹസ്യവിവരത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ എക്സ്സൈസും പോലീസും നടത്തിയ പരിശോധനകളില്‍ കിലോക്കണക്കിന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരിയും മൊത്തവിതരണക്കാരനും പിടിയില്‍. രാവിലെ പയ്യന്നൂര്‍ റേഞ്ച് എക്സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷും സംഘവും നടത്തിയ പരിശോധനയില്‍ ആലക്കാട് കാളീശ്വരത്തെ വ്യാപാരി സുരേന്ദ്രനാണ് കുടുങ്ങിയത്. ഇയാളുടെ കടയില്‍ വില്‍പ്പനക്കായി വെച്ചിരുന്ന 150 പാക്കറ്റ് നിരോധിത ഉല്‍പ്പന്നങ്ങളാണ് എക്സ്സൈസ് സംഘം പിടികൂടിയത്.
ഉച്ചയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പൊലീസ് നിരോധിത പുകയില വേട്ട നടത്തിയത്. ട്രെയിനില്‍ കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പയ്യന്നൂരില്‍ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടയിലാണ് മൊത്തവിതരണക്കാരനായ പൊന്നാനി മുക്കാടിയിലെ കെ.കെ.സക്കീര്‍(22) പോലീസിന്റെ പിടിയിലായത്.
മംഗളൂരുവില്‍ നിന്നും ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കൊണ്ടുവന്ന രണ്ട് വലിയ ബാഗ് നിറയെ വിവിധയിനം നിരോധിത പുകയില ഉല്‍പ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനും സംഘവും വിരിച്ചിട്ട വലയിലാണ് ഇത് കൊണ്ടുവന്ന മൊത്ത വിതരണക്കാരന്‍ കുടുങ്ങിയത്. വര്‍ഷങ്ങളായി മംഗളൂരുവില്‍ നിന്നും ട്രെയിനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന്് പയ്യന്നൂരും പരിസരങ്ങളിലുമായി വിതരണം ചെയ്യുന്നത് സക്കീറാണെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Payyannur, Police, Raid, Arrest, Excise-Police Raid; Panmasala held
< !- START disable copy paste -->Keywords: Kerala, News, Payyannur, Police, Raid, Arrest, Excise-Police Raid; Panmasala held
Powered by Info News For You

Comments
Post a Comment