സാമ്പത്തിക തട്ടിപ്പ് കേസ്; ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനും ഉപാധികളോടെ ജാമ്യം
ന്യൂഡല്‍ഹി: (www.kvartha.com 05.03.2018) സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ് ജി അരവിന്ദ് കുമാറാണ് രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ മിസയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചത്. സമാന തുകയുടെ ജാമ്യവസ്തു സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇരുവരും അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തു പോകരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ഇരുവരും ‘വളരെ ഗുരുതരമായ’ സാമ്പത്തിക കുറ്റകൃത്യം നടത്തിയവരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയിൽ അറിയിച്ചു. ഈ സ്ഥാനത്തു പ്രവർത്തിക്കുന്നവർ ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്യുന്നതു രാജ്യത്തിനെതിരാണെന്നും എന്‍ഫോഴ്‌സിനുവേണ്ടി ഹാജരായ അതുൽ ത്രിപാഠി അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡെല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇവരുടെ വീടുകളില്‍ 2017 ജൂലായ് എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് ഇതിന് പിന്നാലെ കണ്ടുകെട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ജാമ്യം നല്‍കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ഇരുവരും ‘വളരെ ഗുരുതരമായ’ സാമ്പത്തിക കുറ്റകൃത്യം നടത്തിയവരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയിൽ അറിയിച്ചു. ഈ സ്ഥാനത്തു പ്രവർത്തിക്കുന്നവർ ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്യുന്നതു രാജ്യത്തിനെതിരാണെന്നും എന്‍ഫോഴ്‌സിനുവേണ്ടി ഹാജരായ അതുൽ ത്രിപാഠി അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡെല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇവരുടെ വീടുകളില്‍ 2017 ജൂലായ് എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് ഇതിന് പിന്നാലെ കണ്ടുകെട്ടിയത്.
Keywords: Thiruvananthapuram, Kerala, News, Bail, Court, CBI court grants bail to Lalu Prasad's daughter Misa Bharti, her husband in money laundering case.
Powered by Info News For You

Comments
Post a Comment