നടന്‍ ദിലീപിന് തിരിച്ചടി; ഡി സിനിമാസ് നിര്‍മിച്ചത് ഭൂമി കൈയേറിയല്ലെന്ന റിപ്പോര്‍ട്ട് തള്ളി വിജിലന്‍സ് കോടതി
കൊച്ചി: (www.kvartha.com 15.03.2018) നടന്‍ ദിലീപിന് തിരിച്ചടി. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് ഭൂമി കൈയേറിയല്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളി തൃശൂര്‍ വിജിലന്‍സ് കോടതി . കേസില്‍ ദിലീപിനും തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.
തിരു- കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തുകയായിരുന്നുവെന്ന പരാതിയിലാണ് കോടതിയുടെ നടപടി. ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുന്‍പു കയ്യേറ്റം നടന്നിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഭൂമി കൈയേറ്റത്തില്‍ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിനാണ് ജയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ചാലക്കുടിയില്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, അന്നത്തെ കലക്ടറായിരുന്ന ജയ പുറമ്പോക്ക് കൈയേറിയില്ലെന്നുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്.
നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഭൂമി വിവാദം ഉയര്‍ന്നതോടെയാണ് ഡി സിനിമാസ് ഭൂമി കൈയേറ്റ വിവാദവും സജീവമായത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇപ്പോഴത്തെ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡി സിനിമാസ് കെട്ടിട സമുച്ചയത്തിന് ഭൂമി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി.
പ്രധാനപ്പെട്ട പല രേഖകളുമില്ലെന്നും ഭൂമിയുടെ പോക്കുവരവ് ചെയ്തതെങ്ങനെയെന്നതില്‍ വ്യക്തതയില്ലെന്നും സമഗ്രാന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്തായിരുന്നു കലക്ടര്‍ ഡോ. എ. കൗശിഗന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതനുസരിച്ച് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്ഥലം വീണ്ടും അളന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ല.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെയും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെയും പേരിലാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നുമായി വാങ്ങിയതും. എന്നാല്‍ അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല. ഉദ്യോഗസ്ഥര്‍ ഇതിനായി വഴിവിട്ട് സഹായം ചെയ്തിട്ടുണ്ടെന്നും വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം കൈയേറിയതെന്നുമായിരുന്നു ആരോപണം.
ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പു കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണു പരാതിയില്‍ പറഞ്ഞിരുന്നത്. ദിലീപിനു മുന്‍പു സ്ഥലം വാങ്ങിയയാള്‍ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലന്‍സിന്റെ അന്വേഷണത്തില്‍ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. ഇതിലാണു ദിലീപ് ഭൂമി കയ്യേറിയില്ലെന്ന റിപ്പോര്‍ട്ട് തയാറായത്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണു കേസ് അന്വേഷിച്ചത്.

Keywords: Thrissur vigilance court orders to inquire about d cinemas land grab case, Kochi, News, Vigilance, Report, Court, Trending, District Collector, Complaint, Allegation, Dileep, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment