ശരണബാല്യത്തെ അഭിനന്ദിച്ച് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍
തിരുവനന്തപുരം: (www.kvartha.com 21.03.2018) സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശരണബാല്യം പദ്ധതിയെ അഭിനന്ദിച്ച് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര രംഗത്ത് ബാലവേലയെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍.
കേരളത്തിലെ ശരണബാല്യം ടീം ഡെല്‍ഹിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നമ്പള്ളി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സ്‌നേഹോപഹാരം നല്‍കി. സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ബാലവേല, ബാല ഭിക്ഷാടനം തടയുന്നതിനായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരെ നിയമിച്ച ആദ്യ സംസ്ഥാനമെന്ന നിലയില്‍ കൈലാസ് സത്യാര്‍ത്ഥിയുടെ അഭിനന്ദനം മന്ത്രിയെ അറിയിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മുന്‍കൈയ്യെടുത്ത സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ക്കും സ്‌നേഹോപഹാരം കൈമാറി.
ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി നാല് ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള ശരണബാല്യം പദ്ധതി മറ്റ് ജില്ലകളിലേക്കും ഉടന്‍ വ്യപിപ്പിക്കുമെന്ന് ഉപഹാരം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. ശരണബാല്യം പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഡെല്‍ഹിയില്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്ത റെസ്‌ക്യൂ ഓഫീസര്‍മാരെ മന്ത്രി അഭിന്ദിച്ചു. കേരളത്തിലെ ശരണബാല്യം ടീം പരിശീലനത്തിന്റെ ഭാഗമായി ഡെല്‍ഹി പോലീസിന്റെ സഹായത്തോടെ കഴിഞ്ഞയാഴ്ച സീലമ്പൂര്‍ ജില്ലയിലെ ഗോണ്ടയില്‍ നടത്തിയ മൂന്ന് റെസ്‌ക്യു ഓപ്പറേഷനില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചിരുന്നു.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഡി.സി.പി.ഒ.മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായുള്ള 21 റെസ്‌ക്യൂ ഓഫീസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്. ആഭരണ നിര്‍മ്മാണ യൂണിറ്റ്, വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, വെഡിംഗ് കാര്‍ഡ് നിര്‍മ്മാണ യൂണിറ്റ് എന്നിവിടങ്ങളില്‍ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. റെയ്ഡിനിടെ മൂന്ന് ഉദ്യോഗസ്ഥരെ തൊഴിലുടമകള്‍ തടഞ്ഞുവച്ചു.
പോലീസ് ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന്റെ ശിശു സംരക്ഷണ കേന്ദ്രമായ മുക്ത്യാശ്രമത്തില്‍ പ്രവേശിപ്പിച്ച് തുടര്‍സംരക്ഷണം നല്‍കി.
ഡെല്‍ഹിയിലെ റെസ്‌ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്ത ശരണ ബാല്യം പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ അബീന്‍ എ.ഒ, കോട്ടയം ഡി.സി.പി.ഒ ബിനോയ് വി.ജെ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഇവരോടൊപ്പമുണ്ടായിരുന്നു.

Keywords: Sarana Balyam Appreciated by Bachpan Bachao Andolan, Thiruvananthapuram, News, Children, Politics, Health, Health Minister, Police, Trending, Kerala.
Powered by Info News For You

Comments
Post a Comment