നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പോത്തന്‍കോട്: (www.kvartha.com 01.03.2018) നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൂനയില്‍ ക്ഷേത്രത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പിലേക്ക് ആണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ് സാഹിബ് ഗണ്‍ ജില്ലയിലെ കല്യാണചക്കില്‍ ദില്‍രാജിന്റെ മകന്‍ ഫെക്ക് പറായിയാണ് (43) മരിച്ചത്. പോത്തന്‍കോട് ചന്തയിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കൂനയില്‍ ക്ഷേത്രത്തിന് സമീപം വാടകയ് ക്ക് താമസിക്കുന്ന ഫെക്ക് റായിയും കൂട്ടുകാരും പതിവുപോലെ രാവിലെ ജോലിക്കു പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ എത്തിയതാണ്. ബസ് സ്‌റ്റോപ്പിന് സമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചശേഷം ജോലിക്കായി ബസ് കയറുകയാണ് പതിവ്. ലോറി നിയന്ത്രണം വിട്ട് പാഞ്ഞ് വരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഫെക്ക് റായി ലോറിയ്ക്കടിയില്‍പ്പെട്ടു. ഇദ്ദേഹത്തിന്റെ പുറത്തുകൂടി കയറി ഇറങ്ങിയ ലോറി ബസ് സ്‌റ്റോപ്പും തകര്‍ത്ത് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ഫെക്ക് റായി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറും സഹായിയും പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. മൃതദേഹം പോത്തന്‍കോട് പോലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഏഴ് വര്‍ഷമായി കേരളത്തിലെത്തിയ ഫെക്ക് റായി കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Migrant worker dies lorry accident, Accidental Death, Police, Case, Dead Body, Medical College, Hospital, News, Obituary, Kerala.

Powered by Info News For You

Comments
Post a Comment