മുംബൈയില്‍ നിന്നും ടെല്‍ അവീവിലേയ്ക്ക് നേരിട്ട് ഫ്‌ലൈറ്റ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബഞ്ചമിന്‍ നെതന്യാഹു

ജറുസലേം: (www.kvartha.com 26.03.2018) ടെല്‍ അവീവില്‍ നിന്നും മുംബൈയിലേയ്ക്ക് നേരിട്ട് ഫ്‌ലൈറ്റ് സര്‍വീസുകള്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. സൗദി വ്യോമമേഖല ഉപയോഗിച്ച് സര്‍വീസുകള്‍ നടത്താനാണ് ആലോചന. ഇക്കാര്യം നെതന്യാഹു തന്നെയാണ് മന്ത്രിസഭ യോഗത്തില്‍ വ്യക്തമാക്കിയത്. ഇസ്രായേലി വിമാന കമ്പനിയായ എല്‍ അല്‍ ആയിരിക്കും സര്‍വീസ് നടത്തുക.

World, Israel, Benjamin Netanyahu

നിലവില്‍ എല്‍ അലിന് ടെല്‍ അവീവില്‍ നിന്നും മുംബൈയിലേയ്ക്ക് നേരിട്ട് നാല് സര്‍വീസുകള്‍ ഉണ്ട്. എന്നാല്‍ സൗദി വ്യോമമേഖല ഒഴിവാക്കാനായി ചുറ്റിക്കറങ്ങിയാണ് സര്‍വീസ്. അഞ്ച് മണിക്കൂറില്‍ അവസാനിക്കേണ്ട യാത്രയ്ക്ക് ഇപ്പോള്‍ എടുക്കുന്നത് എട്ട് മണിക്കൂറാണ്. സൗദി വ്യോമമേഖല പ്രയോജനപ്പെടുത്തിയാല്‍ യാത്രകള്‍ അഞ്ച് മണിക്കൂറില്‍ അവസാനിക്കും.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ചരിത്രത്തില്‍ ആദ്യമായി എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് മുംബൈയില്‍ നിന്നും ടെല്‍ അവീവിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നു. സൗദി വ്യോമമേഖല ഉപയോഗപ്പെടുത്തിയായിരുന്നു സര്‍വീസ്. സൗദി അറേബ്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനായാല്‍ നേരിട്ടുള്ള സര്‍വീസുകള്‍ സാധ്യമാകുമെന്ന പ്രത്യാശയിലാണ് നെതന്യാഹു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: On Thursday, Air India's maiden flight to Israel landed in Tel Aviv, reducing the travel time substantially after Saudi Arabia for the first time allowed a commercial flight to use its airspace, indicating a thaw in relations between the Arab kingdom and the Jewish state.

Keywords: World, Israel, Benjamin Netanyahu



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?