താലിമാല ഉപേക്ഷിച്ച് ഭര്‍ത്താവിന് കത്തെഴുതിയ ശേഷം യുവതി നാടുവിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) ജോലി സ്ഥലത്ത് ഭര്‍ത്താവിന് താലിമാലയും കത്തും എഴുതിവെച്ച് യുവതി നാടുവിട്ടു. കാഞ്ഞങ്ങാട് സൗത്തിലെ ഹീറോഹോണ്ട ആക്ടീവ ഷോറൂമിലെ ജീവനക്കാരി ഇരിയ സ്വദേശിനി സഞ്ചുദാസാ(23)ണ് നാടുവിട്ടത്. പടന്നക്കാട്ടെ റെനീഷിന്റെ ഭാര്യയാണ് സഞ്ചു. ശനിയാഴ്ച രാവിലെ റെനീഷ് ഭാര്യയെ ബൈക്കില്‍ ഷോപ്പില്‍ കൊണ്ടുവിട്ടതായിരുന്നു. വൈകിട്ട് ഇരിയയിലെ സഞ്ചുവിന്റെ വീട്ടിലേക്ക് പോകാനായി ബൈക്കുമായി റെനീഷ് ഹോണ്ട ഷോറൂമില്‍ എത്തിയപ്പോള്‍ ഭാര്യ ഉണ്ടായിരുന്നില്ല.

ഉച്ചക്ക് അവധിയെടുത്ത് പോകുമ്പോള്‍ ഭര്‍ത്താവ് വന്നാല്‍ നല്‍കാനായി മാനേജരുടെ കൈയ്യില്‍ ഒരു കവര്‍ ഏല്‍പ്പിച്ചിരുന്നു. റെനീഷ് കവര്‍ തുറന്നപ്പോഴാണ് താലിമാലയും കത്തും കണ്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷിച്ചാല്‍ താന്‍ ജീവനൊടുക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റെനീഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Woman, husband, Missing, complaint, Investigation, Top-Headlines, Woman goes missing
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?