ബംഗളൂരുവില്‍ കാണാതായ മലയാളി ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍; ഓടിച്ചിരുന്ന വാഹനം കാണാനില്ല, കാര്‍ മോഷണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം
ബംഗളൂരു: (www.kvartha.com 26.03.2018) ബംഗളൂരുവില്‍ കാണാതായ മലയാളി ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍. തൃശൂര്‍ സ്വദേശി റിന്‍സണ്‍ ആണ് മരിച്ചത്്. ഹൊസൂര്‍ ബദ്രപള്ളിയില്‍ ഓടയിലാണ് റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം റിന്‍സണ്‍ ഓടിച്ചിരുന്ന ഒല കാബ് കാണാനില്ല. മാര്‍ച്ച് 18 ന് ആണ് റിന്‍സണെ കാണാതാവുന്നത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും റിന്‍സണ്‍ ഓടിച്ചിരുന്ന കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ മോഷണ സംഘമാണ് റിന്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റ് നിലകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ബദ്രപ്പള്ളിയിലെ ഹൊസൂരില്‍ നിന്നും റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവില്‍ ഓല ടാക്‌സി ഡ്രൈവറാണ് റിന്‍സണ്‍. മൃതദേഹത്തില്‍ മുറിവുകള്‍ കാണപ്പെട്ടിരുന്നു.
Image Credit: Manorama
Image Credit: Manorama
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും റിന്‍സണ്‍ ഓടിച്ചിരുന്ന കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ മോഷണ സംഘമാണ് റിന്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റ് നിലകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing Thrissur youth found dead in Hosur, police suspect carjackers, Bangalore, News, Crime, Criminal Case, Dead Body, Police, Missing, Probe, Passengers, CCTV, National.
Keywords: Missing Thrissur youth found dead in Hosur, police suspect carjackers, Bangalore, News, Crime, Criminal Case, Dead Body, Police, Missing, Probe, Passengers, CCTV, National.
Powered by Info News For You

Comments
Post a Comment