ഭരണഘടനാ വ്യവസ്ഥ പഴങ്കഥയായി; ഷീ ജിന്‍ പിംഗ് ഇനിമുതല്‍ ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്
ബീജിംഗ്: (www.kvartha.com 11.03.2018) ഭരണഘടനാ വ്യവസ്ഥ പഴങ്കഥയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് ആജീവനാന്ത പ്രസിഡന്റ്. ഷീ ജിന്‍ പിംഗിന് ആയുഷ്‌കാലം അധികാരത്തില്‍ തുടരാന്‍ വഴിയൊരുക്കിക്കൊണ്ട് പ്രസിഡന്റിന്റെ കാലാവധി നിശ്ചയിക്കുന്ന ഭരണഘടനാവ്യവസ്ഥ ചരിത്രപരമായ നീക്കത്തിലൂടെ പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി രണ്ട് തവണയില്‍ കൂടുതല്‍ തുടരാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയാണ് ഇതോടെ പഴങ്കഥയായത്.
ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗ്രേറ്റ് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ഷീയാണ് ആദ്യം വോട്ട് ചെയ്തത്. പിന്നാലെ മറ്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. 14 വര്‍ഷത്തിനിടെയുള്ള ആദ്യ ഭരണഘടനാ ഭേദഗതിയാണിത്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ഷീജിന്‍ പിംഗിന്റെ രണ്ടാമത്തെ ടേം 2023ല്‍ തീരേണ്ടതാണ്.
2013 ല്‍ പാര്‍ട്ടി തലപ്പത്തു നിന്ന് പ്രസിഡന്റ് പദവിയില്‍ എത്തിയ ജിന്‍ പിംഗിനെ ആധുനിക ചൈനയുടെ കരുത്തനായ ഭരണാധികാരിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കേന്ദ്ര മിലിട്ടറി കമ്മിഷന്റെ ചെയര്‍മാനുമായ ഷി ജിന്‍പിംഗ് കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് പദത്തിന്റെ രണ്ടാം ടേമിലേക്ക് കടന്നത്. ഇതില്‍ കൂടുതല്‍ കാലം അധികാരത്തിലിരിക്കാന്‍ ജിന്‍പിംഗ് യോഗ്യനാണെന്ന് കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയുടെ ഏഴംഗ കമ്മിറ്റി വ്യക്തമാക്കിയത്.
ഷീ ജിന്‍പിംഗിന്റെ മുന്‍ഗാമികളായ ജിയാംഗ് സെമിന്റെയും ഹു ജിന്റാവോയുടെയും ആശയങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരെ മാവോയ്ക്ക് സമന്മാരാക്കിയിട്ടില്ല.
പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ മൂന്ന് പദവികളും ഷീ ഒരുമിച്ചാണ് വഹിക്കുന്നത്. കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകന്‍ മാവോ സെ തൂങ്ങിന് തുല്യമായ പ്രാധാന്യമാണ് ഇതോടെ ഷീ ജിന്‍ പിംഗിന് ലഭിച്ചത്. മാവോയ്ക്ക് നല്‍കിയിരുന്ന പാര്‍ട്ടിയുടെ മുഖ്യനേതാവ് എന്ന പദവി നേരത്തേ ഷീക്കും നല്‍കിയിരുന്നു. 1976 മുതല്‍ മുപ്പത് വര്‍ഷം ചൈനയില്‍ അധികാരത്തിലിരുന്നിരുന്നു മാവോ.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഴിമതി കേസില്‍ ഷീ ജിന്‍ പിംഗ് ശിക്ഷിച്ചത് 100 മന്ത്രിമാരെയാണ്. 2013- 17 കാലഘട്ടത്തില്‍ രാജ്യത്തെ കോടതികള്‍ 1.95 ലക്ഷം അഴിമതി കേസുകളാണ് പരിഗണിച്ചത്. 2.63 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ 101 പേരാണു പ്രാദേശിക, ദേശീയ ഭരണകൂടങ്ങളിലെ മന്ത്രിമാര്‍. കൈക്കൂലി വാഗ്ദാനം ചെയ്തതിന് 13,000 പേരെ ശിക്ഷിച്ചു. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ (പിബി)യിലെ നാല് അംഗങ്ങള്‍, പട്ടാളത്തിലെ 100 ജനറല്‍മാര്‍ എന്നിവരും ശിക്ഷിക്കപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'This could destroy China': parliament sets Xi Jinping up to rule for life, Beijing, News, Politics, Ministers, Voters, World.

Powered by Info News For You

Comments
Post a Comment