മോഡി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപി എമ്മും തൃണമുല്‍ കോണ്‍ഗ്രസും എ ഐ എം ഐ എമ്മും പിന്തുണയ്ക്കും

ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) മോഡി സര്‍ക്കാരിനെതിരെ തെലുഗ് ദേശം പാര്‍ട്ടി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണയ്ക്കും. കോണ്‍ഗ്രസും സിപി എമ്മും തൃണമുല്‍ കോണ്‍ഗ്രസും എ ഐ എം ഐ എമ്മും ടിഡിപിക്ക് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിച്ചത്. മോഡി മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാരാണ് ടിഡിപിക്ക് ഉണ്ടായിരുന്നത്. പി അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയും.

Modi, Rahul

ബിജെപി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പാര്‍ട്ടിയുമായും നടന്‍ പവന്‍ കല്യാണിന്റെ ജന സേന പാര്‍ട്ടിയുമായും ചേര്‍ന്ന് ടിഡിപിക്കെതിരെ നീങ്ങുകയാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാതെ മോഡി സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും നായിഡു കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BJP national spokesperson reacts to TDP walking out of NDA coalition. He says, "We believe TDP is finding the going tough in Andhra Pradesh. They are seeing a defeat for themselves in 2019 and want to use this as an alibi to really retrieve lost political ground. Questions are being asked in AP as to why the AP CM took four years to realise that this is not working."

Keywords: National, Non confidence motion 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?