മോദിയെ പോലെ മുഖ്യമന്ത്രി പിണറായി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം (www.evisionnews.co): മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ച് നിയമസഭയില്‍ ബഹളം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും പോലീസ് അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ബഹളമുണ്ടായത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെപ്പോയിയെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവും സംഘവും ബഹളത്തിന് തുടക്കംകുറിച്ചത്.
സംസ്ഥാനത്ത് പോലീസ് അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലും മുഖ്യമന്ത്രി മൂന്നുദിവസമായി നിയമസഭയില്‍ എത്തിയിട്ടില്ല. ഇത് ഗൗരവപൂര്‍വം നോക്കിക്കാണേണ്ടതുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭാ സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത് ശരിയാണോയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ച കെ. മുരളീധരന്‍ ചോദിച്ചു. മാത്രമല്ല, മുഖ്യമന്ത്രി നരേന്ദ്രമോദിയെ പോലെയാണെന്നും മുരളീധരന്‍ ആരോപിച്ചു.
Powered by Info News For You

Comments
Post a Comment