കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പേരില്ല

ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പേരില്ല. എന്നാല്‍ 74 കിലോഗ്രാം ഗുസ്തിയില്‍ സുശീല്‍ കുമാര്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിലും സുശീല്‍ കുമാര്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

Sushil Kumar missing from Commonwealth Games 2018 wrestling list! It’s just a glitch, New Delhi, Trending, News, Gold, Australia, Meeting, Sports, National

അതുകൊണ്ടുതന്നെ സുശീല്‍ കുമാറിന്റെ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒളിംപിക് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് സുശീലിന്റെ പേര് പട്ടികയില്‍ വരാതിരുന്നതെന്നും പിഴവുകള്‍ തിരുത്തി പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മെഹ്ത പറഞ്ഞു. ഏപ്രില്‍ നാല് മുതല്‍ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്ര എന്ന നഗരത്തിലാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

Keywords: Sushil Kumar missing from Commonwealth Games 2018 wrestling list! It’s just a glitch, New Delhi, Trending, News, Gold, Australia, Meeting, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?